2024 ലോകസഭാ തിരഞ്ഞെടുപ്പിന് വേണ്ടി ഓടിയ ടാക്സി വാഹനങ്ങൾക്ക് വാടക കിട്ടിയില്ല...... മീനച്ചിൽ താലൂക്കിലെ ടാക്സി ഡ്രൈവർമാർ ദുരിതത്തിൽ....
ഒരുമാസം മുമ്പ് തന്നെ വാഹനങ്ങൾ ഓട്ടം വിളിക്കുകയും ആദ്യമൊക്കെ കയ്യിൽ നിന്ന് കാശ് എടുത്ത് ഡീസൽ അടിക്കുകയും പിന്നീട് പണം പലിശയ്ക്ക് കടം വാങ്ങി ഡീസൽ അടിക്കേണ്ട ഗതികേടിലായിരുന്നു ഡ്രൈവർമാർ.
ഇലക്ഷന് രണ്ടുമൂന്നു ദിവസം മുമ്പാണ് ഡീസൽ അടിക്കാൻ നിസാര തുക അനുവദിച്ചു തന്നത്
എന്നിരുന്നാലും പരിപൂർണ്ണ സഹകരണത്തോടുകൂടി എല്ലാ ഡ്രൈവർമാരും ഇലക്ഷനുമായി ബന്ധപ്പെട്ട പ്രക്രിയയ്ക്ക് ഒരു തടസ്സവും കൂടാതെ വാഹനങ്ങൾ വിട്ടുനൽകുകയും നിറഞ്ഞ മനസ്സോടെ അതിൽ സഹകരിക്കുകയാണ് ഉണ്ടായത്
ഇലക്ഷൻ കഴിഞ്ഞ് മന്ത്രിസഭയും രൂപീകരിച്ചു മീനച്ചിൽ താലൂക്കിൽ ഓടിയ വാഹനങ്ങൾ ഇതുവരെ വാടക കിട്ടിയില്ല നിത്യവും താലൂക്ക് ഓഫീസിൽ കയറി ഇറങ്ങി മടുത്തു
ടാക്സി ഡ്രൈവർമാർ . ഇലക്ഷന് വേണ്ടി വാഹനം വിട്ടു നൽകിയപ്പോൾ കുടുംബത്തിന്റെ താളം തെറ്റി . പലർക്കും വരുമാനമില്ലാതെ ബാങ്കിലെ ലോൺ അടവിനും വീട്ടു ചിലവ് നടത്തുന്നതിനും പലിശക്ക് പണം കടം വാങ്ങേണ്ടിയും വന്നു
ഇലക്ഷൻ കഴിയുമ്പോൾ ഉടനെ ഓടിയ വാടക കിട്ടും അന്നേരം കടം തിരിച്ചു കൊടുക്കാം എന്ന് പറഞ്ഞാണ് ഡ്രൈവർമാർ പലിശക്ക് കടം വാങ്ങിയും കെട്ടുതാലി വരെ പണയം വെച്ച് ഡീസൽ അടിച്ചു ഓടി.
മാസാമാസം ശമ്പളം കിട്ടുന്ന ഉദ്യോഗസ്ഥർക്ക് ഡ്രൈവർമാരുടെ ഈ നിലവിളി ഒരു പ്രശ്നമല്ലല്ലോ
പാവപ്പെട്ട ടാക്സി തൊഴിലാളികളോടുള്ള ഈ പ്രസ്ഥാനത്തോടുള്ള അവഗണനയാണ്അധികം താമസിയാ തന്നെ ഈ ടാക്സി പ്രസ്ഥാനം
നിൽക്കും പുതുതായി ആരും തന്നെ ടാക്സി പ്രസ്ഥാനമായി മുന്നോട്ടു വരുന്നില്ല വന്നാൽ അവൻ കുത്തുപാള എടുക്കും അല്ലെങ്കിൽ എടുപ്പിക്കും അതാണ് ഇന്ന് ടാക്സി തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളെന്ന് ഡ്രൈവർമാർ പറയുന്നു.
എന്നിട്ടും പല പ്രതിസന്ധികളെയും ഭേദിച്ച് മുന്നോട്ടു പോകുമ്പോഴാണ് ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന അവസ്ഥ.
തങ്ങൾ ചെയ്ത തൊഴിലിന്റെ കൂലിയാണ് ചോദിച്ചതെന്ന് ടാക്സി ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments