ജൂലൈ 14-ാംതീയതി തൃക്കടപ്പാട്ടൂരപ്പന്റെ 64-ാമത് വിഗ്രഹദർശന വാർഷികദിനാഘോഷത്തിന്റെ ഭാഗമായി ഭക്തജന പങ്കാളിത്തത്തോടെ നടക്കുന്ന മഹാപ്രസാദ ഊട്ടിനുള്ള അരിസമർപ്പണത്തിന് തുടക്കമായി.


ജൂലൈ 14-ാംതീയതി തൃക്കടപ്പാട്ടൂരപ്പന്റെ 64-ാമത് വിഗ്രഹദർശന വാർഷികദിനാഘോഷത്തിന്റെ ഭാഗമായി ഭക്തജന പങ്കാളിത്തത്തോടെ നടക്കുന്ന മഹാപ്രസാദ ഊട്ടിനുള്ളഅരിസമർപ്പണത്തിന് തുടക്കമായി.
ക്ഷേത്രസന്നിധിയിൽ രാവിലെ 11 മണിക്ക് നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ ദേവസ്വം പ്രസിഡന്റ്    
രാമപുരം പി.എസ്. ഷാജികുമാർ പയനാൽ ആദ്യ സമർപ്പണം നടത്തി.
സമർപ്പണ ചടങ്ങിൽ ദേവസ്വം സെക്രട്ടറി വി.എസ്.ശശികുമാർ, ഖജാൻജി കെ.ആർ. ബാബു, കമ്മറ്റി അംഗങ്ങളായ സിജു. സി. എസ്,
 മനോജ് കുമാർ, സുരേഷ്, കെ.ആർ.രവി, നിശാന്ത്. കെ.എസ്, വി.ഗോപിനാഥൻ നായർ, ശശി കുമാരൻ നായർ, ഗോപകുമാർ, അനീഷ്, മധുസൂദനൻ നായർ എന്നിവർ പങ്കെടുത്തു.

ഭക്ത ജനങ്ങളുടെ അരി സമർപ്പണം വിഗ്രഹദർശന ദിനമായ ജൂലൈ 14 വരെ തുടരും.ഭക്തജനങ്ങളുടെ സൗകര്യാർത്ഥം അരി സമർപ്പണത്തിന്  5 കിലോ, 10 കിലോ അളവുകളിൽ ക്ഷേത്ര വഴിപാട് കൗണ്ടറിൽ ലഭ്യമാക്കിയിട്ടുണ്ട്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments