ജില്ലയിൽ പുതിയ നിയമത്തിന്റെ ആദ്യ കേസ് ചിങ്ങവനത്തും, ക്രൈം കേസ് ഗന്ധിനഗറും രജിസ്റ്റര്‍ ചെയ്തു.


ജില്ലയിൽ പുതിയ നിയമത്തിന്റെ ആദ്യ കേസ് ചിങ്ങവനത്തും, ക്രൈം കേസ് ഗന്ധിനഗറും രജിസ്റ്റര്‍ ചെയ്തു.

രാജ്യത്ത് പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ എഫ്.ഐ.ആർ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്നു വെളുപ്പിന് 04:02 ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് ചിങ്ങവനം പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 

ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281 (പഴയ IPC 279), മോട്ടോർ വെഹിക്കിൾ ആക്ട് 1988 ലെ വകുപ്പ് 185 എന്നിവ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പുതുതായി നിലവിൽ വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്.ഐ.ആർ തയ്യാറാക്കിയത്.
              കൂടാതെ ജില്ലയിലെ ആദ്യത്തെ ക്രൈം കേസ് ഗാന്ധിനഗർ സ്റ്റേഷനിൽ 11:57 ന് രജിസ്റ്റർ ചെയ്തു. 71 കാരിയായ വയോധികയുടെ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
പുതിയ  ഭാരതീയ നാഗരിക് സുരക്ഷാസംഹിത  194 ( പഴയത് 174 CRPC) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments