ഉഷസ്സ് - ഭ​ദ്രേ ഭ​ഗവതി ഭക്തി​ഗാനം പുറത്തിറങ്ങി.



ആനിക്കാട് ഭ​ഗവതി ​ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോട് അനുബന്ധിച്ച് ഉഷസ്സ്- ഭദ്രേ ഭ​ഗവതി എന്ന ഭക്തി​ഗാനം പുറത്തിറങ്ങി. ശ്രീകോവിൽ പുനരുദ്ധാരണവും പുനപ്രതിഷ്ഠയും നടന്ന ആനിക്കാട് ഭ​ഗവതി ക്ഷേത്രത്തിനുള്ള സമർപ്പണമായി മാറി ഉഷസ്സ്- ഭദ്രേഭവതി എന്ന ​ഗാനം. വിവിധ സം​ഗീത ആൽബങ്ങൾക്ക് ​ഗാനരചന നിർവ്വഹിച്ചിട്ടുള്ള അനീഷ് ആനിക്കാടാണ് ​ഗാനത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. 


യുവ​​ഗായകനായ ശ്രീജിത്ത് കെ.എസ്. സംഗീതം നൽകി ​ഗാനം ആലപിച്ചിരിക്കുന്നു.  നിഖിൽ മറ്റത്തിൽമഠം എഡിറ്റിം​ഗ് നിർവ്വഹിച്ചിരിക്കുന്നു. മനു പള്ളിക്കത്തോടാണ് ഛായാഗ്രാഹകൻ.
കോട്ടയം ഫ്രെയിംസ് & വേവ്സ് ആണ് പോസ്റ്റ്‌ പ്രൊഡക്ഷൻ സ്റ്റുഡിയോ.  പൂത്തുമ്പി മീഡിയായായുടെ ബാനറിലൂടെയാണ് ആനിക്കാട് ഭ​ഗവതി ക്ഷേത്രത്തിന്റെ ഭക്തിരസം നിറയുന്ന ഈ ഭക്തി​ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ആനിക്കാട് ഭ​ഗവതി ദേവസ്വം സെക്രട്ടറി എൻ.പ്രഭാകരൻകർത്ത  ഗാനത്തിന്റെ പ്രകാശനം നിർവ്വഹിച്ചു.

ഗാനം ഇവിടെ കാണാം 👇👇👇











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments