ജനസമക്ഷം അഭിമാനപുരസ്സരം മാണി സി കാപ്പൻ കളിക്കളത്തിൽ.


ജനസമക്ഷം അഭിമാനപുരസ്സരം മാണി സി കാപ്പൻ കളിക്കളത്തിൽ.

 വികസന പത്രിക വിതരണവുമായി യു.ഡി.എഫ് പ്രവർത്തകരുടെ ഭവന സന്ദർശനം നടക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മാണി സി. കാപ്പൻ കഴിഞ്ഞ ആറര വർഷം കൊണ്ട് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ വിശദ വിവരങ്ങൾ അടങ്ങിയ വികസന പത്രികയാണ് അഭിമാന പുരസ്സരം ജനസമക്ഷം എന്ന പേരിൽ വിതരണം ചെയ്യുന്നത്. പുതുയുഗ യാത്രയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എത്തിയ വേദിയിൽ വെച്ചാണ് പത്രിക പ്രകാശനം ചെയ്തത്. 


244 കോടി 15 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ 12 പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലുമായി നടപ്പാക്കിയതിന്റെ നിജസ്ഥിതി അറിയാൻ ക്യൂ. ആർ കോഡ് നൽകിയിരിക്കുന്നത് പുതുമയാണ്. ഓരോ പഞ്ചായത്തിലും എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉൾപ്പെടെയുള്ള വിവിധ ഫണ്ടുകളുടെ വിതരണ വിവരങ്ങളാണ് പത്രികയിൽ ചേർത്തിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി എം.എൽ.എ ഓഫീസ് ആരംഭിച്ചതു വഴി ഏതാണ്ട് അരലക്ഷം പേർക്ക് അവരുടെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിഞ്ഞതായി മാണി സി കാപ്പൻ പറഞ്ഞു. 


ഇതു കൂടാതെ ചികിത്സാ സഹായമായി 15 കോടി രൂപയിലധികം രൂപ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യാൻ സാധിച്ചതായി  എം.എൽ.എ പറഞ്ഞു.
നാളെ (17 -3.2026 ചൊവ്വാ ) വൈകിട്ട് 4 ന് മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ ജനപ്രതിനിധികളുടെ അനുമോദനയോഗവും തുടർന്ന് 6 മണിക്ക്  യു.ഡി.എഫ് നേതൃയോഗവും നടക്കും.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments