നഗരത്തിലെ ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം. ഭിത്തി തുരന്നു കള്ളൻ അകത്തുകയറി. പുലർച്ചെ മൂന്നുമണിയോടെയാണു സംഭവം. ജ്വല്ലറിയിൽനിന്ന് അലാറം മുഴങ്ങിയതോടെ സെക്യൂരിറ്റി ജീവനക്കാരൻ നടത്തിയ പരിശോധനയിൽ ജൂവലറിയുടെ ഭിത്തി
തുരന്നതായി കണ്ടെത്തുകയായിരുന്നു.ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാരൻ വിവരം മറ്റു ജീവനക്കാരെ അറിയിച്ചു. 3 ജീവനക്കാർ എത്തിയപ്പോഴും കള്ളൻ അകത്തുതന്നെയുണ്ടായിരുന്നു.
ജീവനക്കാരെത്തി ബഹളം വച്ചതോടെ ഇതേ ദ്വാരത്തിലൂടെ കള്ളൻ പുറത്തുചാടി. ജീവനക്കാർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.ഫറോക്ക് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments