മാത്യൂസ് മെമ്പർ വാക്ക് പാലിച്ചു എട്ടു മാസം പ്രായമായ മാക്സിലിന് ഇനികൈ ചലിപ്പിക്കാം .
ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടയിൽ ഇടത്തുകൈയുടെ ചലനശേഷി നഷ്ടപ്പെട്ട കുഞ്ഞിനു വേണ്ടി സജിയും അശ്വതിയും മുട്ടാത വാതിലുകള്ളില്ല. കൊടുക്കാത്ത പരാതി കളില്ല.ഒടുവിൽ കോട്ടയം ജില്ലാ കളക്ടർക്കും പരാതി നല്കി.ഡി.എം.ഒ. വഴി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല കളക്ടേറ്റിൽ നിന്നാണ് പഞ്ചായത്തംഗമായ മാത്യൂസ് പെരുമനങ്ങാടിനെ വിളിച്ച് ഒരു സഹായ നിധി രൂപീകരിക്കുവാൻ .ആ ശ്യപ്പെട്ടത്.പഞ്ചായത്തംഗമായ മാത്യൂസ് ഈ ദൗത്യം എറ്റെടുത്തു.ഒരിഞ്ചു സ്ഥലംപോലുമില്ലാതെ മല്ലികശ്ശേരിയിലെ
ലയത്തിൽതാമസിക്കുന്ന സജിക്ക് മറ്റാരും സഹായത്തിനില്ലായിരുന്നു.മനുഷ്യരിൽ .ദൈവമുണ്ട് തൃശൂർ എലൈറ്റ് ഹോസ്പിറ്റലിനു മുൻപിൽ നിന്ന് ഇത് പറയുമ്പോൾ പൈക കോഴിയാറ്റു കുന്നേൽ സജി കണ്ണുകൾ നിറഞ്ഞിരുന്നു.മാത്യൂസ് ദൗത്യം ഏറ്റെടുത്ത ഉടൻ തന്നെ പാലായിലെ മാധ്യമങ്ങളോട് ഇക്കാര്യം പങ്കു വയ്ക്കു കയും ഇവരുടെ ദയനീയ സ്ഥിതി പുറം ലോകം അറിയുകയും ചെയ്തു. തങ്ങളുടെ എട്ടു മാസം മാത്രം പ്രായമുള്ള കൊച്ചു കുഞ്ഞിനു വേണ്ടി മനസ്സുകളോട് സജിയും ഭാര്യ അശ്വതിയും സഹായമഭ്യർത്ഥിച്ചിരുന്നു. മാത്യൂസിന്റെയും , കുഞ്ഞിന്റെ മാതാവ് അശ്വതിയുടേയും ജോയിന്റ്. അക്കൗണ്ട് പൈ ക ഫെഡറൽ ബാങ്കിൽ എടുത്തതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. മാത്യൂസ് വിദേശത്തുള്ള തന്റെ സുഹൃത്തുക്കൾ വഴിയും നാട്ടിലുള്ള സുഹൃത്തുക്കൾ .,
സ്ഥാപനങ്ങൾ വഴിയും സർജറിക്ക് ആവശ്യമുള്ള തുക സമാഹരിച്ചു.തൃശൂർ എലൈറ്റ് ഹോസ്പിറ്റൽ അധികൃതർക്ക് കൈമാറി. .പഞ്ചായത്തിലെ വാർഡുകൾ തോറും സഹായ നിധി കളും ,ആളുകളുടെകൈകളിൽ പണമില്ലാത്തതുമായ സാഹചര്യത്തിലാണ് ഇത്തരമൊരു ദൗത്യം ഏറ്റെടുത്തതെന്ന് മാത്യൂസ് പറഞ്ഞു.ഇതിനായി സഹകരിച്ച എല്ലാ സുഹൃത്തുക്കളോടും , സ്ഥാപനങ്ങളോടും പ്രത്യേകിച്ച് ഇക്കാര്യം പുറം ലോകത്തെ അറിയിച്ച മാധ്യമങ്ങളോടും നന്ദി അറിയിച്ചു. മാത്യൂസ് തന്റെ ദൗത്യം നിറുത്തിയില്ല സ്വന്തം വാഹനത്തിൽ കുട്ടിയേയും മാതാപിതാക്കളേയും കൂട്ടി ഹോസ്പിറ്റലിലെത്തി.ഡോ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് ഓപ്പറേഷൻ നടത്തിയത്. ഓപ്പറേഷൻ വിജയമായെന്ന് ഡോ.പ്രദീപ് പറഞ്ഞു.. മെമ്പർ മാത്യൂസ് പെരുമനങ്ങാട് തന്റെ സ്വന്തം വാഹനത്തിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഓപ്പറേഷൻ വിജയമായതിനു ശേഷമാണ് മാത്യൂസ് മടങ്ങിയത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments