കര്‍ഷക വിരുദ്ധ ഭരണകൂടം: രാജ്യത്തിന്റെ ദുരന്തം - ആന്റോ ആന്റണി എം.പി.
പാലാ: കര്‍ഷക താത്പര്യങ്ങള്‍ സംരക്ഷിക്കാത്ത ഭരണകൂടം രാജ്യത്തിന്റെ ദുരന്തമായി മാറിക്കഴിഞ്ഞതായി ആന്റോ ആന്റണി എം.പി. പറഞ്ഞു.
റബ്ബര്‍ ബോര്‍ഡിന്റെ കര്‍ഷകവിരുദ്ധനിലപാടില്‍ പ്രതിഷേധിച്ച് റബ്ബര്‍ കര്‍ഷകസംഘടനകള്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബര്‍ എത്ര ഏക്കര്‍ കൂടുന്നുവോ അത്രയ്ക്കും ബാധ്യതയായി മാറുന്ന സാഹചര്യമാണുള്ളത്. ജപ്തി ഭീഷണിമൂലം റബ്ബര്‍ കര്‍ഷകര്‍ നിസ്സഹായരായി മാറുന്ന കാഴ്ചയാണ് എങ്ങും സംജാതമായിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര യജമാന്മാര്‍ പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ അക്ഷരംപ്രതി പാലിക്കുന്ന നോക്കുകുത്തിയായി റബ്ബര്‍ ബോര്‍ഡ് മാറിയിരിക്കുന്നു. എക്‌സിക്യൂട്ടീവ് അധികാരം നഷ്ടപ്പെട്ട റബ്ബര്‍ബോര്‍ഡ് ഉപദേശക സമിതിയായി മാറിയിരിക്കുകയാണ്. മുമ്പ് ആവശ്യാനുസരണം റബ്ബര്‍ ഇറക്കുമതി ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ റബ്ബര്‍ വ്യവസായികളുടെ താത്പര്യങ്ങള്‍ക്കായി യഥേഷ്ടം ഇറക്കുമതി നടത്തുന്ന സാഹചര്യമാണുള്ളത്. വന്‍കിട കോര്‍പ്പറേറ്റുകള്‍ വാണിജ്യമന്ത്രാലയത്തെ നിയന്ത്രിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ.ടി. മാത്യു അദ്ധ്യക്ഷത വഹിച്ച റബ്ബര്‍ കര്‍ഷകസംഗമത്തില്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളി, മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍, ജോജി വാളിപ്ലാക്കല്‍, അഡ്വ. സന്തോഷ് കെ. മണര്‍കാട്ട്, ബെന്നി മൈലാടൂര്‍, ജോസ് പാറേക്കാട്ട്, കെ.ആര്‍. മുരളീധരന്‍നായര്‍, അഡ്വ. ആന്റണി ഞാവള്ളി, അബ്ദുള്ളാഖാന്‍, അഡ്വ. മാത്യു മാന്തറ എന്നിവര്‍ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments