ട്രെയിൻ ഇടിച്ച് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.


കോട്ടയം ബസേലിയസ് കോളേജ് വിദ്യാർത്ഥി ആലുവ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിതട്ടി മരിച്ചു. മലപ്പുറം കാളികാവ് അഞ്ചച്ചാവടി വെന്തോടാൻ പടി സ്വദേശി കൊട്ടിയാടൻ വീട്ടിൽ അവിൻ രാജ് എം.കെ യാണ് മരിച്ചത്. 19 വയസായിരുന്നു.
കോട്ടയം ബസേലിയസ് കോളേജിലെ രണ്ടാം വർഷം ബി.എ ഇക്കണോമിക്സ് വിദ്യാർത്ഥിയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമെന്നാണ് വിവരം.
മലപ്പുറത്ത് വീട്ടിൽ നിന്നും കോട്ടയത്തെ കോളേജിലേക്ക് വരുമ്പോൾ ആലുവ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്നും കാലുതെറ്റി തൊട്ടടുത്ത ട്രാക്കിൽ ഓടുന്ന ട്രെയിന് മുന്നിൽപ്പെട്ടായിരുന്നു അപകടം. മൃതദേഹം, ആലുവ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments