ഒരു തലമുറയുടെ ആയുസ്സും ആരോഗ്യവും നിലനിൽക്കുന്നത് ഡോക്ടർമാരിലൂടെയാണെന്നും, നിസ്വാർത്ഥമായി സേവനം ചെയ്യുന്ന ഡോക്ടർമാർ പ്രത്യേക ആദരവ് അർഹിക്കുന്നുവെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ...... മീനച്ചിൽ പഞ്ചായത്തിലെ ഡോക്ടർമാരെ ആദരിച്ചു.
അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് മീനച്ചിൽ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന അനുമോദനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻറ് സാജോ പൂവത്താനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡോ. ശബരിനാഥ് ഡോ. മീര എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് മെമ്പർമാരായ ബിജു തുണ്ടിയിൽ, ലിസമ്മ ഷാജൻ , നളിനി ശ്രീധരൻ, ജയശ്രീ സന്തോഷ് ,ബിന്ദു ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു .
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments