നാല്പതാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് പാലാ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ആതിഥ്യമരുളുമെന്ന് സംഘാടകർ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു...... നവംബർ 29 30 ഡിസംബർ 1 തീയതികളിലായി പാല മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് കായിക മത്സരങ്ങൾ നടക്കുന്നത്.......
സ്വന്തം ലേഖകൻ
കേരളത്തിലെ 48 ടെക്നിക്കൽ ഹൈസ്കൂളുകളിൽ നിന്നായി 1200ഓളം കായിക പ്രതിഭകൾ കായിക മാമാങ്കത്തിൽ പങ്കെടുക്കും.
വീഡിയോ ഇവിടെ കാണാം 👇
29ന് വൈകിട്ട് മൂന്നിന് മാണി 'സി 'കാപ്പൻ എംഎൽഎയുടെ അധ്യക്ഷതയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.
ഡിസംബർ വൈകിട്ട് നാലിന് ചേരുന്ന സമാപന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പാലാ പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ സജിത്ത് ആർഎസ് എസ് രതീഷ് കുമാർ ശ്രീകുമാർ പി എസ്, ഉണ്ണികൃഷ്ണൻ ആർ, ബാബു, ആർ എന്നിവർ പങ്കെടുത്തു.



0 Comments