പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ജെറീക്കോ പ്രാര്‍ത്ഥന നാളെ മുതല്‍


ഡിസംബര്‍ 19 ന് ആരംഭിക്കുന്ന പാലാ രൂപത 42ാമത് ബൈബിള്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി നാളെ  മുതല്‍ ജെറീക്കോ പ്രാര്‍ത്ഥന ആരംഭിക്കും. ബൈബിള്‍ കണ്‍വന്‍ഷന്‍ നടക്കുന്ന പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ വൈകുന്നേരം അഞ്ചു മുതല്‍ ആറു വരെയാണ് ജെറീക്കോ പ്രാര്‍ത്ഥന നടത്തുന്നത്. രൂപതയിലെ വിവിധ ഫൊറോനകളില്‍ നിന്നുള്ള ഇടവക പ്രെയര്‍ ഗ്രൂപ്പ് അംഗങ്ങള്‍ തുടര്‍ച്ചയായി 18 ദിവസങ്ങളില്‍ ജെറീക്കോ പ്രാര്‍ത്ഥന നയിക്കും.   


പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, അരുണാപുരം ഇടവക വികാരി ഫാ. മാത്യു പുല്ലുകാലായില്‍, രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ബൈബിള്‍ കണ്‍വന്‍ഷന്‍ വോളണ്ടിയേഴ്‌സ് ക്യാപ്റ്റന്‍ ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍, വിവിധ ഇടവക വികാരിമാര്‍, വൈദികര്‍, സന്യസ്തര്‍, കണ്‍വന്‍ഷന്‍ വോളണ്ടിയേഴ്‌സ്, ഇവാഞ്ചലൈസേഷന്‍, കരിസ്മാറ്റിക്, കുടുംബകൂട്ടായ്മ ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments