സംസ്ഥാന ടെക്‌നിക്ൽ ഹൈസ്‌കൂൾ കായിക മേള: സുൽത്താൻബത്തേരി ഗവ. ടിഎച്ച്‌എസ്‌ മുന്നിൽ


സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേളയിൽ 19 പോയിന്റ്‌ നേടി സുൽത്താൻബത്തേരി ഗവ. ടിഎച്ച്‌എസ്‌ മുന്നിൽ. 14 പോയിന്റ്‌ ലഭിച്ച പാലക്കാട്‌ ചിറ്റൂർ ഗവ. ടിഎച്ച്‌എസാണ്‌ രണ്ടാമത്‌. 13 പോയിന്റുകൾ വീതം നേടി കൊടുങ്ങല്ലൂർ, ഷോർണ്ണൂർ  ഗവ. ടിഎച്ച്‌എസുകൾ  തുല്യനില പാലിച്ച്‌ മൂന്നാം സ്ഥാനത്തുണ്ട്‌. കളത്തൂർ ടിഎച്ച്‌എസ്‌ (10), കാവാലം ടിഎച്ച്‌എസ്‌ (ഏഴ്‌) ടീമുകളാണ്‌ നാല്‌, അഞ്ച്‌ സ്ഥാനങ്ങളിൽ.


മേളയിലെ രണ്ടാം ദിനത്തിൽ ആറ്‌ പുതിയ മീറ്റ്‌ റെക്കോഡുകൾ തിരുത്തികുറിച്ചു. ജൂണിയർ പെൺകുട്ടികളുടെ ഷൊട്ട്‌പുട്ടിൽ 5.52 മീറ്റർ എറിഞ്ഞ്‌ സ്വർണ്ണമണിഞ്ഞ സുൽത്താബത്തേരി ഗവ. ടിഎച്ച്‌എസിന്റെ നൗറി ഫാത്തിമ, 100 മീറ്ററിൽ സീനിയർ ആൺകുട്ടികളുടെ  മത്സരത്തിൽ 14.09 സെക്കന്റിൽ ഫിനിഷ്‌ ചെയ്‌ത്‌ ഷോർണ്ണൂർ ടിഎച്ച്‌എസിന്റെ സി എസ്‌ വൈഷ്‌ണവി, ജൂണിയർ വിഭാഗം മത്സരത്തിൽ 11.59 സെക്കന്റിൽ ദൂരംതാണ്ടി കൊടുങ്ങല്ലൂർ ടിഎച്ച്‌എസിന്റെ മുഹമ്മദ്‌ നിഹാൽ, ജൂണിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ 4:41:50 മിനിട്ടിൽ ഫിനിഷ്‌ ചെയ്‌ത വെസ്‌റ്റ്‌ ഹിൽ ടിഎച്ച്‌എസിന്റെ ഇ എം ദേവാനന്ദ്‌, സീനിയർ ആൺകുട്ടികളുടെ ഷോട്ട്‌പുട്ടിൽ 7.67 മീറ്റർ എറിഞ്ഞ്‌ ചിറ്റൂർ ടിഎച്ച്‌എസിന്റെ ആർ അരുൺപ്രസാദ്‌, ജാവലിൻ ത്രോയിൽ 35.15 മീറ്റർ എറിഞ്ഞിട്ട്‌ ചെറുവത്തൂർ ടിഎച്ച്‌എസിന്റെ അഭിനവ്‌ സജീവ്‌ എന്നിവരാണ്‌ പുതിയ റെക്കൊഡുകൾക്ക്‌ സ്ഥാപിച്ചത്‌.


19 സ്‌കൂൾ ടീമുകൾ പങ്കെടുക്കുന്ന മേളയിൽ 46 ഇനങ്ങളിൽ മത്സരം പൂർത്തീകരിച്ചു. അവശേഷിക്കുന്ന 35 ഇനങ്ങളിലെ മത്സരങ്ങൾ പൂർത്തിയാക്കി മേള ഞായറാഴ്‌ച വൈകിട്ട്‌ സമാപിക്കും. സമാപന സമ്മേളനം സഹകരണ വകുപ്പ്‌ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷനാകും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments