ളാക്കാട്ടൂർ ഹയർ സെക്കണ്ടറി സ്കൂളിലെ മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.



ളാക്കാട്ടൂർ എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും പാലാ ബ്ലഡ്‌ ഫോറത്തിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെ മെഗാ രക്തദാന  ക്യാമ്പ്  നടത്തി.
       ഗ്രാമ പഞ്ചായത്ത് മെമ്പർ മഞ്ചു കൃഷ്ണ കുമാറിന്റെ അദ്ധ്യക്ഷതയിൽ   പ്രസിഡണ്ട് അമ്പിളി മാത്യു ക്യാമ്പിൻ്റെ ഉത്ഘാടനം നിർവഹിച്ചു.  ലയൺസ് ഡിസ്ട്രിക് കോർഡിനേറ്റർ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി.   കോട്ടയം വിജിലൻസ് ഡി വൈ എസ് പി പി വി മനോജ് കുമാർ ആദ്യം രക്തം ദാനം ചെയ്ത് ക്യാമ്പിന് തുടക്കമായി.


 സ്കൂൾ മാനേജർ കെ ബി ദിവാകരൻ നായർ, ലയൺസ് ഡിസ്ട്രിക് ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, പ്രിൻസിപ്പാൾ ഗോപകുമാർ കെ കെ ,ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡൈനോ ജയിംസ്, എച്ച് ഡി എഫ് സി ബാങ്ക് മാനേജർ പ്രദീപ് ജി നാഥ്,  എൻ എസ് എസ് പ്രോഗ്രാം ഓഫിസർ രജ്ജന ആർ, ഡോക്ടർ ലക്ഷ്മി എസ് നായർ, സ്റ്റാഫ് സെക്രട്ടറി ഷൈനി തോമസ്, സരിത എസ്, ഡോക്ടർ സിറിയാസ് മക്കാട്ടിൽ , മനു  കെ എം  എന്നിവർ ആശംസകൾ അർപ്പിച്ചു.    


                 എൻ എസ് എസ് വോളണ്ടിയർ സെക്രട്ടറിമാരായ അജ്ഞന ഏ കെ , ദേവിക എ നായർ, കാശിനാഥ് പി ഗോപൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മെഗാ രക്തദാന ക്യാമ്പിൽ കുട്ടികളും മാതാപിതാക്കളും ഉൾപ്പടെ അൻപതോളം പേർ രക്തം ദാനം ചെയ്തു. ചേർപ്പുങ്കൽ മാർസ്ളീവാ മെഡിസിറ്റി ബ്ലഡ് ബാങ്ക് ആണ് ക്യാമ്പിന് നേതൃത്വം നല്കിയത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments