യേശുവിന്റെ പിറവിയുടെ സന്തോഷാനുഭവം പങ്കുവെച്ചുകൊണ്ട് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിൽ നടത്തിയ ക്രിസ്തുമസ് കൂട്ടായ്മ - ഗ്ലോറിയ 2024 ആഘോഷമായ അനുഭവമായി മാറി. ഇടവകയിലെ 14 വാർഡുകളിൽ നിന്നുള്ള ക്രിസ്തുമസ് ആഘോഷ പരിപാടികൾ നാനാജാതി മതസ്ഥരുടെ പങ്കാളിത്തവും സഹകരണവും വേറിട്ട ആഘോഷമാക്കി മാറ്റി. പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം ക്രിസ്തുമസ് കേക്ക് മുറിച്ചുകൊണ്ട് ക്രിസ്തുമസ് കൂട്ടായ്മ ആഘോഷത്തിന് തിരി തെളിച്ചു. ക്രിസ്തുമസ് സന്ദേശം, കരോൾ ഗാനം, പാപ്പാമത്സരം, ക്രിസ്തുമസ് ക്വിസ് തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികൾ ക്രിസ്തുമസ് കൂട്ടായ്മയെ മനോഹരമാക്കി തീർത്തു.
വികാരി ഫാ.സ്കറിയ വേത്താനം സമ്മാനദാനം നിർവ്വഹിച്ചു.കുടുംബാംഗങ്ങളുടെയും ഇതര മതസ്ഥരുടെയും പങ്കാളിത്തം കാവുംകണ്ടം ഇടവകയിലെ ക്രിസ്തുമസ് കൂട്ടായ്മ അതിർവരമ്പുകളില്ലാത്ത ആഘോഷാനുഭവമാണ് പകർന്നു നല്കിയത്.
. ഫാ. സ്കറിയ വേകത്താനം, സിസ്റ്റർ ജോസ്ന ജോസ് പുത്തൻപറമ്പിൽ, സിസ്റ്റർ സൗമ്യാ ജോസ് വട്ടങ്കിയിൽ, സെനിഷ് മനപ്പുറത്ത്, ജോഷി കുമ്മേനിയിൽ, അഭിലാഷ് കോഴിക്കോട്ട്, സിജു കോഴിക്കോട്ട്, ബിൻസി ഞള്ളായിൽ, രാജു അറക്കകണ്ടത്തിൽ, സണ്ണി പുളിക്കൽ, നൈസ് തെക്കലഞ്ഞിയിൽ, റാണി തെക്കൻചേരിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments