പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തിലേക്കുള്ള വിഗ്രഹ ഘോഷയാത്ര ഭക്തിനിര്‍ഭരമായി...വീഡിയോ ഈ വാര്‍ത്തയോടൊപ്പം.



രാമപുരം വെള്ളിലാപ്പള്ളി പുത്തന്‍കാവ് ഭഗവതി ക്ഷേത്ര പുനപ്രതിഷ്ഠയോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ഭക്തിനിര്‍ഭരമായി. 

വീഡിയോ ഇവിടെ കാണാം👇👇👇
 

ഇന്നലെ ഉച്ചയ്ക്ക് കടപ്പാട്ടൂര്‍ ശ്രീമഹാദേവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച വിഗ്രഹ ഘോഷയാത്ര പയപ്പാര്‍, ഏഴാച്ചേരി ഗുരുമന്ദിരം, കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം, ഒഴയ്ക്കാട്ടുകാവ് ഭഗവതി ക്ഷേത്രം, ഐങ്കൊമ്പ് പാറേക്കാവ് ഭദ്രകാളി ക്ഷേത്രം, കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കിഴതിരി, മേതിരി, അമനകര, കൂടപ്പുലം, കൊണ്ടാട് ശ്രീനാരായണ സുബ്രഹ്മണ്യ ക്ഷേത്രം, കൊണ്ടാട് ശാസ്താ ക്ഷേത്രം, രാമപുരം നാലമ്പലം, മുത്താരമ്മന്‍ കോവില്‍, വെള്ളിലാപ്പള്ളി ശ്രീകാര്‍ത്യായനി ക്ഷേത്രം, ശക്തീശ്വരം മഹാദേവക്ഷേത്രം എന്നിവിടങ്ങളിലൂടെ കടന്നുവന്ന് താലപ്പൊലിയുടെ അകമ്പടിയോടുകൂടി മഹാഘോഷയാത്രയായി സന്ധ്യയോടെ പുത്തന്‍കാവ് ഭഗവതി ക്ഷേത്ര സന്നിധിയിലെത്തി. 
 


സാബു വെട്ടിക്കാട്ടില്‍, ബിജു പറോട്ടിയേല്‍, സലി കിഴക്കേക്കര, മനോജ് കിഴക്കേക്കര തുടങ്ങിയവര്‍ വിഗ്രഹഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. പുനപ്രതിഷ്ഠാ ചടങ്ങുകളും ഇന്നലെ ആരംഭിച്ചു. മാര്‍ച്ച് 20ന് രാവിലെ 10.31 നും 11.31നും മധ്യേ തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രതിഷ്ഠ നടക്കും. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments