അയർക്കുന്നത്ത് വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ

അയർക്കുന്നത്ത്  വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ

അയർക്കുന്നം പോലീസ് സ്റ്റേഷൻ  രജിസ്റ്റർ ചെയ്ത  മോഷണ കേസിലെ പ്രതി സ്റ്റീഫൻ [(38 വയസ്സ്)s/o മൈക്കിൾ നെല്ലിയാർക്കോണം കട്ടുവിളൈ പത്മനാഥപുരം കന്യാകുമാരി] ആണ്  പോലീസ് അറസ്റ്റ് ചെയ്തത്.
2025 ഒക്ടോബർ 19-ാം തീയതി രാവിലെ 06.50 മണിക്കും 08.30 മണിക്കും ഇടയിൽ, അയർക്കുന്നം വില്ലേജിലെ കൊങ്ങാണ്ടൂർ കരയിൽ  കല്ലിട്ട നട സ്കൂളിന് സമീപമുള്ള പോളയ്ക്കൽ വീട്ടിൽ  അടുക്കള വാതിൽ പൊളിച്ച് പ്രതി വീടിനകത്ത് കയറി മോഷണം നടത്തുകയായിരുന്നു.
വീടിന്റെ താഴത്തെ നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ₹28,000 രൂപയും, മുകളിലെ രണ്ട് മുറികളിലെ അലമാരകൾ കുത്തിത്തുറന്ന്  9,78,000/- രൂപ വിലവരുന്ന ഏകദേശം 10 പവൻ സ്വർണ്ണാഭരണങ്ങളും പ്രതി മോഷ്ടിച്ചു.  
അന്വേഷണത്തിൽ പ്രതി തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഹോണ്ട ആക്ടീവ സ്കൂട്ടർ മോഷ്ടിച്ച് അതുപയോഗിച്ചാണ് കവർച്ച നടത്തിയത് എന്ന് കണ്ടെത്തി. ഞായറാഴ്ചകളിൽ പുലർച്ചെ വീട്ടുകാർ പള്ളിയിൽ പോകുന്ന സമയം നോക്കി ക്രിസ്ത്യൻ ഭവനങ്ങൾ ലക്ഷ്യമിട്ട് കവർച്ച നടത്തുന്നതാണ് ഇയാളുടെ രീതി.
മോഷണം നടത്തിയ ശേഷം സ്കൂട്ടർ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഒളിപ്പിച്ച്, തുടർന്ന് ചെന്നൈയിൽ ഒളിവിൽ താമസിക്കുകയായിരുന്നു പ്രതി. എല്ലാ ഞായറാഴ്ചകളിലും പുലർച്ചെ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തി സ്കൂട്ടർ എടുത്ത് കറങ്ങി നടക്കുകയും ആളൊഴിഞ്ഞ വീടുകളിൽ മോഷണം നടത്തി വീണ്ടും മടങ്ങിപ്പോകുകയും ചെയ്തിരുന്നു.
കഴിഞ്ഞ നാലര മാസമായി പോലീസ് നടത്തിയ നിരന്തര നിരീക്ഷണത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായിട്ടാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.
ഈ കേസിന്റെ അന്വേഷണം SI ജയപ്രകാശ് വി.കെ, SI സജു ടി ലൂക്കോസ്, SI സുജിത് കുമാർ, SI ജേക്കബ് പി ജോയ്, SCPO ശരുണ്‍ രാജ് എന്നിവരും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ജോബി, ശ്യാം എന്നിവരും ചേർന്ന സംഘമാണ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 
 തമിഴ്നാട്ടിൽ നിരവധി മോഷണ കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായിട്ടുള്ള സ്റ്റീഫനെ മുൻപ് തമിഴ്നാട് ചിദംബരം
 ചിറ്റാലപ്പടിയിൽ പോലീസിനെ കത്തി ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് പോലീസ് വെടിവെച്ച് പിടികൂടിയിട്ടുണ്ട്.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments