ജർമ്മനിയിലെ ക്രിക്കറ്റ് സീസണിൽ തുടക്കം കുറിച്ച് ചാമ്പ്യൻസ് കപ്പ് 2026. ലോഗോ പ്രകാശനം ചെയ്ത് പ്രശസ്ത ക്രിക്കറ്റർ സോണി ചെറുവത്തൂർ

 

ജർമ്മനിയിലെ ക്രിക്കറ്റ് സീസണിൽ തുടക്കം കുറിച്ച് ചാമ്പ്യൻസ് കപ്പ് 2026. ലോഗോ പ്രകാശനം ചെയ്ത് പ്രശസ്ത ക്രിക്കറ്റർ സോണി ചെറുവത്തൂർ 

 യൂറോപ്പിൽ തണുപ്പ് മാറി ചൂടുകാലം തുടങ്ങിയതോടുകൂടി യൂറോപ്പിലെ ക്രിക്കറ്റ് ഗ്രൗണ്ടുകൾ സജീവമാവുകയാണ്. ജർമ്മനിയിലെ ക്രിക്കറ്റ് താരങ്ങളെ കോർത്തിണക്കി, യൂറോപ്പിലെ പ്രശസ്തമായ ക്രിക്കറ്റ് ടീമായ NRW ബ്ലാസ്റ്റേഴ്‌സ് എല്ലാവർഷവും സീസൺ തുടക്കത്തിൽ സംഘടിപ്പിച്ചു വരുന്ന ചാമ്പ്യൻസ് കപ്പ് ഇത്തവണ കൂടുതൽ പുതുമകളോടെ ക്രിക്കറ്റ് പ്രേമികളിലേക്ക് എത്തുകയാണ്. 


ടൂർണമെന്റ് ലോഗോ പ്രശസ്ത ക്രിക്കറ്ററും കോച്ചുമായ സോണി ചെറുവത്തൂർ വീഡിയോയിലൂടെ പ്രകാശനം ചെയ്തു. ജർമ്മനിയിലെ അഞ്ചോളം മലയാളി ടീമുകളും ഇന്റർനാഷണൽ ടീം ഉൾപ്പെടെ ആറ് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ടൂർണമെന്റിൽ വിജയിക്കുന്നവർക്ക് ക്യാഷ് അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിക്കും.















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments