സംസ്ഥാന സർക്കാരിൻ്റെ കേരളശ്രീ അവാർഡ് ജേതാവ് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറിന് ജന്മനാടായ കിടങ്ങൂരിൽ ശനിയാഴ്ച പൗരസ്വീകരണം നൽകും. കിടങ്ങൂർ പഞ്ചായത്തും വിവിധ സാമൂഹിക-സാംസ്ക്കാരിക - രാഷ്ട്രീയ സംഘടനകളും ചേർന്നാണ് സ്വീകരണമൊരുക്കുന്നത്.
നാളെ വൈകിട്ട് 5ന് കിടങ്ങൂർ ഗവ.എൽ.പി സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ വാസവൻ ഡോ.ജയകുമാറിനെ ആദരിക്കും.
കിടങ്ങൂർ പഞ്ചായത്ത് പ്രസിഡൻറ് തോമസ് മാളിയേക്കൽ അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എം.പി, മോൻസ് ജോസഫ് എം.എൽ.എ ,ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ തുടങ്ങിയവർ പ്രസംഗിക്കും.കിടങ്ങൂർ ഹൈവേ ജങ്ഷനിൽ നിന്നും സ്വീകരിക്കുന്ന ഡോ.ജയകുമാറിനെ എൻ .എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കും.
0 Comments