എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ കേരളോത്സവത്തിന് മാരത്തോൺ മത്സരത്തോടെ ഉജ്ജ്വല തുടക്കം.കേരളോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട് നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് സൂര്യമോൾ അദ്ധ്യക്ഷയായിരുന്നു.
പഞ്ചായത്തംഗം സെൽ വി വിൽസൺ ഫ്ളാഗ് ഓഫ് ചെയ്തു.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ്. ഷാജി,അഖിൽ അപ്പുക്കുട്ടൻ,പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, ദീപ ശ്രീജേഷ്,ജയിംസ് ജീരകത്തിൽ,യമുന പ്രസാദ്, വിവിധ രാഷ്ടീയ കക്ഷി പ്രതിനിധികളായ കെ.സി. സോണി, ടോമി കപ്പിലുമാക്കൽ. തോമസ്കുട്ടി വട്ടയ്ക്കാട്ട്,സജി കണിയാംപറമ്പിൽ എന്നിവർ സംസാരിച്ചു.
0 Comments