കൊച്ചി മംഗളവനത്തില്‍ മധ്യവയസ്‌കന്റെ നഗ്‌ന മൃതദേഹം. സിഎംആര്‍എഫ്ഐ ഓഫീസിന് മുന്‍വശത്തുള്ള ഗേറ്റില്‍ കോര്‍ത്ത നിലയില്‍

                             
  കൊച്ചി മംഗളവനത്തില്‍ മധ്യവയസ്‌കന്റെ നഗ്‌ന മൃതദേഹം കണ്ടെത്തി. സിഎംആര്‍എഫ്ഐ ഓഫീസിന് മുന്‍വശത്തുള്ള ഗേറ്റില്‍ കോര്‍ത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൈക്കോടതിയുടെ സമീപമാണെങ്കിലും മംഗള വനത്തിന്റെ വിജനമായ സ്ഥലത്താണ് മൃതദേഹം കണ്ടത്. സ്ഥലത്ത് സിസിടിവി ഉള്‍പ്പെടെ ഇല്ല  പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന വ്യക്തിയാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. 


ഇന്ന് രാവിലെ മംഗളവനം ജീവനക്കാരാണ് മൃതദേഹം കണ്ടത്. ഗേറ്റിന് മുകളിലായുള്ള കമ്പിയില്‍ വസ്ത്രങ്ങളൊന്നുമില്ലാതെ നഗ്‌നമായ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. 
 തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന കേസെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് അയക്കും. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments