ഈട്ടിത്തടി കടത്തിയ കേസ് ; മുറിച്ച്കടത്തിയ ഈട്ടിത്തടി വനം വകുപ്പുദ്യോഗസ്ഥര്‍ കണ്ടെത്തി



 പൂമാല നാളിയാനിയില്‍ നിന്ന് മുറിച്ച്കടത്തിയ ഈട്ടിത്തടി ഈരറ്റുപേട്ടയില്‍ നിന്നും വനം വകുപ്പുദ്യോഗസ്ഥര്‍ കണ്ടെത്തി.കേസിലെ പ്രധാന പ്രതി ഈരാറ്റുപേട്ട കീഴേടത്ത് തൗഫീക്കിന്റ പുരയിടത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു തടി.


 ഈട്ടി തടി കടത്തിക്കൊണ്ടു പോകാനുപയോഗിച്ച ചെറു ലോറിയുള്‍പ്പെടെയാണ് വനപാലകര്‍ കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ ഇതുവരെ അഞ്ച് പ്രതികളാണ് പിടിയിലായത്. 


തൊടുപുഴ റേഞ്ച് ഒഫീസര്‍ സിജോ സാമുവല്‍ ,ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ കെ.ബി.സജിമോന്‍, ബീറ്റ് ഫോറസ്‌ററ് ഓഫീസര്‍മാരായ സോണി ജോസ്, എ.പി പത്മകുമാര്‍, പി.കെ അജാസ്, പി. രതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ഈരാറ്റുപേട്ടയിലെത്തി തടി കണ്ടെടുത്തത്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments