ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിൽ നിന്നും പഴകിയ മത്സ്യം പിടികൂടി


 ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി  ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിൽ പരിശോധന നടത്തി.  12 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പഴകി ഭക്ഷ്യയോഗ്യമല്ലാത്ത നിലയിൽ കണ്ടെത്തിയ 400 കിലോഗ്രാം മീൻ  കോട്ടയം ജില്ലാ അസിസ്റ്റന്റ് കമ്മീഷണർ എ.എ അനസിന്റെ നിർദ്ദേശ പ്രകാരം നശിപ്പിച്ചു. 


ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ജി. എസ് സന്തോഷ് കുമാർ, ഡോ അക്ഷയ വിജയൻ, ഡോ ജെ.ബി. ദിവ്യ എന്നിവർ നേതൃത്വം നൽകി. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ സി. ടി സുനന്ദ കുമാരി, 


 കെ.അനിത, ഹെൽത്ത് സൂപ്പർ വൈസർ കെഎസ് ജയൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.ആർ രാജീവ്, ബിജു എസ് നായർ എന്നിവർ  പരിശോധനയിൽ പങ്കെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments