സരള ഹാപ്പി; അദാലത്തിലൂടെ മുൻഗണനാ റേഷൻ കാർഡ്



 ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മുൻഗണനാ റേഷൻ കാർഡ് കൈയിൽ ലഭിച്ച സന്തോഷത്തിലാണ് ഉദയനാപുരം ഇരുമ്പൂഴിക്കര നികർത്തിൽ സരള 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിൽനിന്ന് മടങ്ങിയത്. അന്ത്യോദയ അന്നയോജന (എ.എ.വൈ) കാർഡാണ് സരളയ്ക്ക് ലഭിച്ചത്.


 അറുപത്തിനാലുകാരിയായ സരള മത്സ്യത്തൊഴിലാളിയാണ്. അദാലത്തിൽ മന്ത്രി വി.എൻ. വാസവനിൽനിന്ന് സരള റേഷൻ കാർഡ് ഏറ്റുവാങ്ങി. ''എന്നെപ്പോലുള്ള ഒരുപാട് പേർക്ക് ഗുണം ചെയ്യുന്ന തീരുമാനങ്ങളാണ് അദാലത്തിൽ എടുക്കുന്നത്. കാർഡ് അനുവദിച്ചത് എനിക്ക് സഹായമായി.'' -സരള പറഞ്ഞു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments