ക്രിസ്മസ് -പുതുവത്സര അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് സ്പെഷല്‍ ട്രെയിൻ പ്രഖ്യാപിച്ചു.മുബൈ എല്‍ടിടിയില്‍ നിന്നു തിരുവന്തപുരം നോർത്തിലേക്കാണ് (കൊച്ചുവേളി) പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചത്. കോട്ടയം വഴിയായിരിക്കും ട്രെയിൻ സർവീസ് നടത്തുക.
ഡിസംബര്‍ 19,26, ജനുവരി രണ്ട്, ജനുവരി ഒമ്പത് തീയതികളില്‍ വൈകുന്നേരം നാലിനായിരിക്കും മുബൈ എല്‍ടിടിയില്‍ നിന്ന് ട്രെയിൻ തിരുവനന്തപുരം നോർത്തിലേയ്ക്ക് പുറപ്പെടുക. തിരിച്ച് തിരുവനന്തപുരം നോർത്തില്‍ നിന്ന് നിന്ന് ഡിസംബര്‍ 21,28, ജനുവരി നാല്, ജനുവരി 11 തീയതികളില്‍ വൈകുന്നേരം 4.20ന് മുബൈ എല്‍ടിടിയിലേക്കും ട്രെയിൻ പുറപ്പെടും.
0 Comments