മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിൻ: റിപ്പബ്ലിക് ദിനത്തിൽ കൂടുതൽ ഹരിതപ്രഖ്യാപനങ്ങൾ


മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിൻ: റിപ്പബ്ലിക് ദിനത്തിൽ കൂടുതൽ ഹരിതപ്രഖ്യാപനങ്ങൾ

 മാലിന്യമുക്തം നവകേരളം' ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള  നാലാംഘട്ട ഹരിത പ്രഖ്യാപനങ്ങൾ ജനുവരി 26 മുതൽ നടക്കും. കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജനപ്രതിനിധികൾ പ്രഖ്യാപനങ്ങൾ നിർവഹിക്കും. ജനുവരി 31 വരെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ക്യാമ്പയിൻ പ്രവർത്തനങ്ങളും പ്രഖ്യാപനങ്ങളും നടക്കും. ജനുവരി 26ന് ജില്ലയിലെ  വിവിധ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 13067 അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളായും രണ്ടായിരത്തോളം സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായും 20 ടൗണുകളെ ഹരിത ടൗണുകളായും പ്രഖ്യാപിക്കും. 


314 വിദ്യാലയങ്ങളാണ് പുതിയതായി ഹരിത വിദ്യാലയ പദവിയിലെത്തുന്നത്. 22 പൊതുസ്ഥലങ്ങളെയും 42 കലാലയങ്ങളെയും ഹരിതമായി പ്രഖ്യാപിക്കും. നാല് വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് ഹരിത ടൂറിസം കേന്ദ്രങ്ങളാകുന്നത്.
 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത ഹരിത ടൗണുകൾ, ഹരിത മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, കലാലയങ്ങൾ, അയൽക്കൂട്ടങ്ങൾ തുടങ്ങിയവയാണ് കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി ഹരിത പദവിയിലേക്ക് എത്തിയത്. 


വിജയകരമായി പൂർത്തിയാക്കിയ സംരഭങ്ങൾ സംബന്ധിച്ച് 2024 നവംബർ ഒന്നിന് ആദ്യഘട്ട പ്രഖ്യാപനങ്ങളും ഡിസംബർ 31 ന് രണ്ടാം ഘട്ട പ്രഖ്യാപനങ്ങളും നടന്നിരുന്നു. 2025 മാർച്ച് 30 വരെ (അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം) വരെയാണ് സംസ്ഥാനത്ത് മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.



 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും സഹകരണത്തോടെ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ട്, ക്ലീൻ കേരള കമ്പനി, തൊഴിലുറപ്പു പദ്ധതി  തുടങ്ങിയവർ സംയുക്തമായാണ് ക്യാമ്പയിന്റെ ഏകോപനം നിർവഹിക്കുന്നത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments