മദ്യലഹരിയില്‍ കാര്‍ യാത്രികരായ പെണ്‍കുട്ടി അടക്കമുള്ളവരെ മര്‍ദിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ വാഴത്തോപ്പ് ആര്യ ഭവനില്‍ അഭിജിത്ത് (23), ഇഞ്ചിക്കാട് മദന്‍കുമാര്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച ഇഞ്ചിക്കാടിനു സമീപത്തായിരുന്നു കാര്‍ യാത്രികരായ പെണ്‍കുട്ടി അടക്കമുള്ളവരെ പ്രതികള്‍ മര്‍ദിച്ചത്.
പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടയില്‍ പെണ്‍കുട്ടിയുടെ പിതാവിനെ ഇവര്‍ മര്‍ദിച്ചു. ഇത് കണ്ട് തടയാന്‍ ചെന്ന പെണ്‍കുട്ടിയെ മദ്യ ലഹരിയിലായിരുന്ന പ്രതികള്‍ മര്‍ദിക്കുകയും അസഭ്യം പറയുക യുമായിരുന്നു.
തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിന്‍ പ്രതികളെ പിടി കൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ പീരുമേട് കോടതിയില്‍ എത്തിച്ച് റിമാന്റ് ചെയ്തു. എസ്‌ഐ ജി.എസ്. ജയകൃഷ്ണന്‍, എഎസ്‌ഐ നിയാസ് മീരാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
0 Comments