രക്തദാനത്തിന്റെ പ്രധാന്യം മനസ്സിലാക്കി കൂടുതൽ ആളുകൾ മുമ്പോട്ടു വരണം... ഡോക്ടർ എൻ ജയരാജ് എം എൽ എ


 രക്തത്തിന് രക്തമല്ലാതെ മറ്റൊരു ഔഷധവും ലോകത്ത് കണ്ട് പിടിച്ചിട്ടില്ലായെന്ന സത്യം തിരിച്ചറിഞ്ഞ് കൂടുതൽ യുവജനങ്ങൾ ടി മേഖലയിലേക്ക് കടന്നു വരണമെന്ന്  ഗവ.ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് പറഞ്ഞു. രക്തദാനത്തിന്റെ പ്രധാന്യം മനസ്സിലാക്കി കൂടുതൽ ആളുകൾ മുമ്പോട്ടു വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും പാലാ ബ്ലഡ്  ഫോറത്തിൻ്റെയും സഹകരണത്തോടെ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു   പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

  
     സ്കൂൾ മാനേജർ റവ.ഫാ. വർഗീസ് പരിന്തിരിക്കൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ  ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി. പ്രിൻസിപ്പൽ മേഴ്സി ജോൺ, പി റ്റി എ പ്രസിഡൻ്റ്  തോമസ് പി ജെ , ഹെഡ്മാസ്റ്റർ പി ജെ തോമസ്, കൊഴുവനാൽ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ഡൈനോ ജയിംസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജോബി സെബാസ്റ്റ്യൻ, സ്കൗട്ട് മാസ്റ്റർ ജെന്നിസ് അബ്രാഹം, സിസ്റ്റർ ആഗ്നസ് എഫ് സി സി, മാസ്റ്റർ അധിപ് സുനു , കുമാരി അമല ജോഷി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


          രക്തദാന ക്യാമ്പിൽ അറുപതോളം പേർ രക്തം ദാനം ചെയ്തു. വിദ്യാർത്ഥികളും മാതാപിതാക്കളും ആണ് ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തത്. രക്തം ദാനം ചെയ്തവരിൽ കൂടുതൽ പേരുടേയും ആദ്യ രക്തദാനമായിരുന്നു. പാലാ മരിയൻ മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments