ഇടുക്കി ജില്ലയിലെ ഹോമിയോ ആശുപത്രികളിലെ ഒഴിവുകള്‍: ഇന്റര്‍വ്യൂ തീയതിയില്‍ മാറ്റം

 
ഇടുക്കി ജില്ലയിലെ വിവിധ ഹോമിയോ ആശുപത്രികളില്‍ ഒഴിവുള്ള ലാബ് അറ്റന്‍ഡര്‍, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ ഫെബ്രുവരി 5 ബുധനാഴ്ച നടക്കും. ലാബ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് വി എച്ച് എസ് സി എംഎല്‍റ്റി കോഴ്‌സ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അറ്റന്‍ഡര്‍ തസ്തികയിലേയ്ക്ക് എസ്.എസ്.എല്‍.സി. പാസായതും, ഏതെങ്കിലും ഹോമിയോപ്പതി എ ക്ലാസ് പ്രാക്ടീഷണറുടെ കീഴില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്ക്കും അപേക്ഷിക്കാം.  


അറ്റന്‍ഡര്‍ തസ്തികയിലേക്ക് ഫെബ്രുവരി 5 ബുധനാഴ്ച 10.30 നും ലാബ് അറ്റന്‍ഡര്‍ തസ്തികയിലേയ്ക്ക് അതേ ദിവസം 12 നും വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വയസ്, തിരിച്ചറിയല്‍രേഖ,


 വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും പകര്‍പ്പുകളുമായി തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 227326). 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments