സിപിഐ കിടങ്ങൂര്‍ ലോക്കല്‍ സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ കിടങ്ങൂര്‍ സൗത്തില്‍ നടക്കും.




സിപിഐ കിടങ്ങൂര്‍ ലോക്കല്‍ സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ കിടങ്ങൂര്‍ സൗത്തില്‍ നടക്കും.

നാളെ വൈകിട്ട് 5 ന് കിടങ്ങൂര്‍ മാന്താടി കവലയില്‍ വി ആര്‍ ശശികുമാര്‍ നഗറില്‍ നടക്കുന്ന പൊതു സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.




ലോക്കല്‍ സെക്രട്ടറി സിറിയക് തോമസ് അധ്യക്ഷത വഹിക്കും. എന്‍.എസ് സന്തോഷ് കുമാര്‍ സ്വാഗതം ആശംസിക്കും. പ്രകടനം കിടങ്ങൂര്‍ ടൗണില്‍ നിന്ന് ആരംഭിക്കും.
 
 
സി പിഐ ജില്ല ട്രഷറാര്‍ ബാബു കെ ജോര്‍ജ്, ജില്ല എക്‌സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി, എക്‌സിക്യൂട്ടീവ് അംഗം അഡ്വ കെ മാധവന്‍ പിള്ള, മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാര്‍, അനു ബാബു തോമസ്,എം റ്റി സജി, അഡ്വ പി ആര്‍ തങ്കച്ചന്‍,അശോകന്‍ പൂതമന,ജോസകുട്ടി ജെക്കബ് എന്നിവര്‍ പ്രസംഗിക്കും.


ഞായറാഴ്ച കിടങ്ങൂര്‍ സൗത്തില്‍ കാനം രാജേന്ദ്രന്‍ നഗറില്‍ രാവിലെ 9.30 ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ സുശീലന്‍ ഉദ്ഘാടനം ചെയ്യും. വി എസ് വിശ്വംഭരന്‍ സ്വാഗതം ആശംസിക്കും. 
 
 
ബാബു കെ ജോര്‍ജ്, അഡ്വ തോമസ് വി റ്റി,പി കെ ഷാജകുമാര്‍,എം റ്റി സജി,റ്റി ബി ബിജു,അഡ്വ പയസ് രാമപുരം,സിബി ജോസഫ്,വിനീത് പി വിജയന്‍ എന്നിവര്‍ പ്രസംഗിക്കും. ബ്രാഞ്ച് സമ്മേളനങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments