ആലുവ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ഇരുന്നുറങ്ങിപ്പോയ യാത്രക്കാരന്റെ സ്വര്‍ണമാല മോഷ്ടിക്കാന്‍ ശ്രമം. പിടിയിലായ പ്രതി പോലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്തു. തലശേരി സ്വദേശി നിസാറാണ് പിടിയിലായത്.
കുറുപ്പംപടി സ്വദേശി രാജീവിന്റെ മാലയാണ് പൊട്ടിക്കാന്‍ ശ്രമിച്ചത്. ആലുവ സ്റ്റാന്‍ഡില്‍ അടുത്ത ബസ് കാത്തിരിക്കുമ്പോള്‍ സീറ്റിലിരുന്ന് രാജീവ് ഉറങ്ങിപ്പോയത്. ഈ സമയത്താണ് മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. സംഭവമറിഞ്ഞ് രാജീവ് ബഹളം വച്ചതോടെ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ ആലുവ കോടതിയില്‍ ഹാജരാക്കി.
0 Comments