സംസ്ഥാന ബജറ്റിൽ ഭൂനികുതി 50% വർധിപ്പിച്ചതിനും സർക്കാരിന്റെ ജനവിരുദ്ധനിലപാടിനും പൊള്ളവാഗ്ദാനങ്ങൾക്കുമെതിരെ, കെപിസിസി ആഹ്വാനപ്രകാരം,
മരങ്ങാട്ടുപിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കുറിച്ചിത്താനം വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് പയസ് ഉദ്ഘാടനം ചെയ്തു.
ഭൂനികുതി, വെള്ളക്കരം, കറന്റ് ചാർജ്, കോടതി ഫീസ്, സർക്കാർ ഫീസ്, മദ്യവില എന്നിങ്ങനെ ഓരോന്നായി കൂട്ടിക്കൊണ്ട് സർക്കാർ ജനങ്ങളെ ഇഞ്ചിഞ്ചായി പിഴിഞ്ഞെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് സർക്കാരിൽ നിന്ന് യാതൊന്നും തിരിച്ചു കിട്ടുന്നില്ല. ഗ്രാമീണ റോഡുകൾ തകർന്ന് കിടക്കുന്നു. ക്ഷേമ പെൻഷനും ജീവനക്കാരുടെ ക്ഷാമബത്തയും കുടിശ്ശികയായി കിടക്കുന്നു. അവസാന വർഷം കടുംവെട്ട് നടത്തി പരമാവധി ഊറ്റാൻ മാത്രമാണ് സർക്കാരിന്റെ ഇപ്പോഴത്തെ ശ്രമം.
മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ വി മാത്യു, ജോസ് ജോസഫ് പി, സണ്ണി വടക്കേടം, കെ പി കൃഷ്ണൻകുട്ടി, ഷീല ബാബുരാജ്, ആഷിൻ അനിൽ മേലേടം, സിബു മാണി, റോബിൻ കരിപ്പാത്ത്, ജോസ് ഇലവനാൽ, ജെറിൻ ജോർജ്, തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments