1.1 കിലോ കഞ്ചാവുമായി കോട്ടയം നഗരത്തിൽ നിന്നും ആസ്സാം സ്വദേശി പിടിയിൽ
ഇന്ദ്രജിത്ത് സർക്കാർ (30) എന്നയാളിനെയാണ് 1.1 കിലോഗ്രാം കഞ്ചാവുമായി 29.04.24 തീയതി വൈകുന്നേരം തിരുനക്കര അമ്പലത്തിനു സമീപത്തു നിന്നും പിടികൂടിയത്.ജില്ലാ പോലീസ് മേധാവിശ്രീ. ഷാഹുൽ ഹമീദ് എ. ഐ. പി. എസ്. ന്റെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ കോട്ടയം വെസ്റ്റ് പോലീസുമായി ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.
0 Comments