പി. ടി. ചാക്കോ ഫൗണ്ടേഷൻ പുരസ്കാരം തിരുവഞ്ചൂരിനു സമ്മാനിച്ചു
മികച്ച പൊതു പ്രവർത്തകനുള്ള പി ടി ചാക്കോ ഫൗ ജോൻ പുരസ്കാരം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമ്മാനിച്ചു. പഠനമായാലും ജോലിയായാലും സ്വന്തമായി നവീകരിക്കുമ്പോൾ മാത്രമാണ് വിജയിക്കുന്നതെന്നു ദേവൻ രാമമന്ദ്രൻ പറഞ്ഞു.
പ്രവാസി വ്യവസായി
ഹാരിസ് രാജ, ടൂറിസം മേഖലയിലെ സംഭാവനകൾക്ക് ജോബിൻ അക്കരക്കളം, ഇൻഷുറൻസ്
മേഖലയിലെ സംഭാവനകൾക്ക് ഷിബുവി ജോസഫ് എന്നിവർക്കും പുരസ്കാരം നല്കി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ചെ സേവനത്തിനുള്ള പുരസ്കാരം പാല
ബ്രില്യൻ്റിനു വേണ്ടി ഡയറക്ടർ ജോർജ് തോമസ് ഏറ്റുവാങ്ങി സമ്മാനിച്ചു.
മികച്ചെ സ്കൂളിനുള്ള ചാവറ പബ്ളിക് സ്കൂളിനു വേണ്ടി ഫാ സാബു കൂടപ്പാട്ട്
ഏറ്റുവാങ്ങി. സാഹിത്യ സംഭാവനകൾ പരിഗണിച്ചുള്ള പുരസ്കാരം ഡോ: നെടുമുടി ഹരികുമാറിനു സമ്മാനിച്ചു. മാണി സി കാപ്പൻ എം.എൽ എ മുഖ്യപ്രഭാഷണം നടത്തി.
ഫൗണ്ടേഷൻ ചെയർമാൻ ജോണിക്കം അധ്യക്ഷത വഹിച്ചു. മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ്, ഫൗണ്ടേഷൻ സെക്രട്ടറി റോയി പി.തിയോച്ചൻ, കോർഡിനേറ്റർ കെ. എ. ബാബു, ദിനേശൻ ഭാവന, പി.പി. ജോസഫ്, ആദിത്യ സുരേഷ് ബാബു, ജോസ് ആറാത്തുംപള്ളി എന്നിവർ പ്രസംഗിച്ചു. അവാർഡ് ജേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും ഹാരിസ് രാജയും അനുഭവങ്ങൾ പങ്കുവച്ചു.
70 12 23 03 34





0 Comments