പാമ്പിനെ പോലെ റോഡില്‍ ‘നൃത്തം ചവിട്ടി’ കാര്‍.....കൊച്ചിയില്‍ റീല്‍സ് എടുത്ത യുവാവിൻ്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും…




 സ്‌കൂട്ടര്‍ യാത്രികരായ മൂന്നുപേരുടെ ജീവനെടുത്ത കാര്‍ മരണപ്പാച്ചില്‍ നടത്തിയ അതേറോഡില്‍ റീല്‍സ് എടുക്കാന്‍ അമിതവേഗത്തില്‍ വളഞ്ഞും പുളഞ്ഞും പാഞ്ഞ കാര്‍ മോട്ടോര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റിന്റെ വിഭാഗം പിടികൂടി. 


 കാര്‍ ഓടിച്ച ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ അഖില്‍ രാജിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നിന് പാമ്പ്പോകും പോലെ തിരിഞ്ഞും വളഞ്ഞും പാഞ്ഞ കാറിന്റെ വീഡിയോ ദൃശ്യം പിന്നില്‍ മറ്റൊരു വാഹത്തില്‍ ഉണ്ടായിരുന്നവരാണ് പകര്‍ത്തി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. 


 കാറിന്റെ നമ്പര്‍ നോക്കി ഉടമയെ വിളിച്ചുവരുത്തുകയായിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചു. രാത്രി ഒഴിഞ്ഞ റോഡുകണ്ടപ്പോള്‍ വാഹനം അങ്ങോട്ടും ഇങ്ങോട്ടും വളച്ച് ഓടിച്ചെന്നും മറ്റൊരു വാഹനത്തില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ വീഡിയോ പകര്‍ത്തിയെന്നുമായിരുന്നു അഖില്‍ രാജിന്റെ വിശദീകരണം.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments