കത്തോലിക്കാ കോണ്‍ഗ്രസ് 107-ാം ജന്മദിന സമ്മേളനം ഞായറാഴ്ച



കത്തോലിക്കാ കോണ്‍ഗ്രസിന്റെ 107- മത് ജന്മദിന വാര്‍ഷിക സമ്മേളനവും പുതുതായി രൂപീകരിച്ച കര്‍മ്മസേനയുടെ ഉദ്ഘാടനവും മെയ് 4 ന് നടക്കും. 
 
കൊഴുവനാല്‍ പള്ളി പാരീഷ് ഹാളില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് ചേരുന്ന യോഗം രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡന്റ് എമ്മാനുവല്‍ ജോണ്‍ നിധീരി അദ്ധ്യക്ഷത വഹിക്കും. ഡയറക്ടര്‍ റവ.ഡോ.ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും. 
 


രൂപത സെക്രട്ടറി ജോസ് വട്ടുകുളം ,ട്രഷറര്‍ ജോയി കെ.മാത്യു ,കൊഴുവനാല്‍ പള്ളി വികാരി ഫാ.ജോസ് നെല്ലിക്കത്തെരുവില്‍, ഫൊറോന പ്രസിഡന്റ് എം.എ ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. രൂപതയിലെ 171 യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

അന്നേദിവസം എല്ലാ ഇടവകകളിലും പതാകദിനം ആചരിക്കും. സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നതായി ഫൊറോന പ്രസിഡന്റ് എം.എ ജോര്‍ജ്, സെക്രട്ടറി ജോസഫ് ജോണ്‍, എ.സി ബേബിച്ചന്‍ എന്നിവര്‍  അറിയിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments