118 വർഷം പഴക്കമുള്ള കടനാട് -വല്യാത്ത് ഗവൺമെൻ്റ് എൽ.പി. സ്കൂളിന് പുതിയ ഓഫീസ് മന്ദിരത്തിന് ശിലയിട്ടു.



118 വർഷം പഴക്കമുള്ള കടനാട് -വല്യാത്ത് ഗവൺമെൻ്റ് എൽ.പി. സ്കൂളിന് പുതിയ ഓഫീസ് മന്ദിരത്തിന് ശിലയിട്ടു.

കടനാട്: ഒരു നൂറ്റാണ്ടിലധികക്കാലമായി അനേകായിരം കുരുന്നുകൾ അക്ഷരത്തിൻ്റെ ബാലപാഠങ്ങൾ കുറിച്ച വല്ലാത്ത് ഗവൺമെൻ്റ് എൽ.പി. സ്കൂളിന് പുതിയ ഓഫീസ് മന്ദിരത്തിന് അടിസ്ഥാനശിലയിട്ടു.

സ്കൂൾ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ മാണി സി.കാപ്പൻ എം.എൽ.എ. നിർമാണോദ്ഘാടനം നിർവഹിച്ചു. എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിച്ച  20 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

വാർഡ് മെമ്പർ ജോസ് പ്ലാശനാലിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ് വി.ജി. സോമൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ സെബാസ്റ്റ്യൻ കട്ടക്കൽ, പഞ്ചായത്ത് മെമ്പർ സിബി ചക്കാലക്കൽ, ഹെഡ്മിസ്ട്രസ് ഷീജ ജോർജ്, ആർ. സജീവ്, സിബി അഴകൻപറമ്പിൽ, ടോം കോഴിക്കോട്ട് , നന്ദകുമാർ പാലക്കുഴ, ഡോ. പ്രമോദ്, പി.ടി.എ. പ്രസിഡൻ്റ് ബാബു, മുൻ പ്രസിഡൻ്റ് മീര തുടങ്ങിയവർ പ്രസംഗിച്ചു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments