എം.എൽ.എ യുടെ അഭിനയം സിനിമയിൽ മതി. മീനച്ചിൽ മണ്ഡലം കേരള കോൺഗ്രസ് (എം)


എം.എൽ.എ യുടെ അഭിനയം സിനിമയിൽ മതി. മീനച്ചിൽ മണ്ഡലം കേരള കോൺഗ്രസ് (എം)

  നടന്ന വികസനം എല്ലാം എംഎൽഎയുടെത്, പാതി വഴി അവസാനിച്ചതും പാഴ് പ്രഖ്യാപനങ്ങളും എല്ലാം എം.പി തടഞ്ഞത്....... വികസന പ്രവർത്തനങ്ങളോട് വിരോധം കാണിക്കുകയും കഴിവുകേട് മറയ്ക്കാൻ മറ്റു ജനപ്രതിനിധികളുടെ മേൽ പഴിചാരൽ പ്രസംഗങ്ങൾ പതിവാക്കുകയും ചെയ്യുന്ന മാണി സി കാപ്പൻ എം എൽ എ യ്ക്ക് തൽ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് കേരളാ കോൺഗ്രസ് (എം) മീനച്ചിൽ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.


  കളരിയാമാക്കൽ പാലത്തിന് അപ്രോച്ച്  റോഡ് നിർമ്മിക്കാൻ പ്രഥമ പരിഗണന നൽകുമെന്ന് പറഞ്ഞ് വോട്ട് വാങ്ങി ജയിച്ചതിന് ശേഷം റോഡ് ഉദ്ഘാടനത്തിന് സമയം വരെ പ്രഖ്യാപിച്ചിട്ടും നാളിതുവരെ ഒരു മാറ്റവും അവിടെ സംഭവിച്ചിട്ടില്ല. ഈ വിഷയത്തിൽ എം എൽ എ മീനച്ചിൽ നിവാസികളോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.  പാതി മറച്ച എം എൽ എ ബോർഡുമായി ബന്ധുക്കളുടെ ഉലകം ചുറ്റൽ മാത്രമാണ് നാട്ടിൽ കാണാനുള്ളതെന്നും യോഗം കുറ്റപ്പെടുത്തി.


    മണ്ഡലം പ്രസിഡന്റ് ബിനോയി നരിതൂക്കിൽ അധ്യക്ഷത വഹിച്ച സമ്മേളനം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ടോം പുലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കെ.പി. ജോസഫ് കുന്നത്തുപുരയിടം, ജോസ് പാറേക്കാട്ട്,പ്രൊഫ. കെ. ജെ. മാത്യു നരിതൂക്കിൽ, പെണ്ണമ്മ ജോസഫ്, റ്റോബി  തൈപ്പറമ്പിൽ,ബിജോയി ഈറ്റത്തോട്ട്, പഞ്ചായത്ത് പ്രസിഡണ്ട് സോജൻ തൊടുക, സാജോ പൂവത്താനി, സണ്ണി വെട്ടം, ജസ്റ്റിൻ കോക്കാട്ട്, എലിക്കുളം ജയകുമാർ, അഡ്വ. ജോബി പുളിക്കത്തടം,ആന്റോ വെള്ളാപ്പാട്ട്, റോണി സിറിയക് തുടങ്ങിയവർ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments