ലോക ഹോമിയോപ്പതി ദിനാചരണം 2025


ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഡോ. സാമുവൽ ഹാനിമാൻ്റെ 270-ാം ജന്മദിനം 2025 ഏപ്രിൽ 10 ന് ലോകമെമ്പാടും ആചരിച്ചു.

കോട്ടയം ജില്ലാ ആയുഷ് ഹോമിയോപ്പതി വകുപ്പും നാഷ ണൽ ആയുഷ്‌മിഷനും ചേർന്ന് വാഴൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ 2025 മെയ് 13 ചൊവ്വാഴ്‌ച വാഴൂർ ഗ്രാമപ ഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തുന്ന ജില്ലാതല ഹോമിയോപ്പതി ദിനാചരണത്തോടനുബന്ധിച്ചു പൊതുസമ്മേ ളനം-ബോധവൽക്കരണ ക്ലാസ്സുകൾ-സൗജന്യരക്തപരിശോധന -ഫിസിയോതെറാപ്പി-സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാ മ്പുകൾ എന്നിവ നടത്തുന്നു.


വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.തോമസ് വെട്ടു വേലിയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കേരള സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എ.എൽ.എ. രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യുന്നു. പ്രസ്‌തുത പരിപാടിയിൽ ജില്ലാ-ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കുന്നു.

"ആർത്തവവിരാമം-അറിയേണ്ടതെല്ലാം" എന്ന വിഷയ ത്തിൽ ഡോ.അശ്വതി ബി.നായർ 'ഹോമിയോപ്പതി വകുപ്പിന്റെ സ്പെഷ്യാലിറ്റി പ്രോജക്റ്റുകളെക്കുറിച്ച് ഡോ.അപ്പു ഗോപാലക്യ ഷ‌ൻ, 'ലഹരിവിരുദ്ധ ബോധവൽക്കരണം' ശ്രീ.കെ.എ.നവാസ് (സിവിൽ എക്സൈസ് ഓഫീസർ, പൊൻകുന്നം) എന്നിവർ ക്ലാസ്സു കൾ നയിക്കുന്നു.


സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് രജിസ്ട്രേഷൻ 9.30 ന് ആരംഭിക്കുന്നതാണ്.
മെഡിക്കൽ ക്യാമ്പുകൾ .- 1. ജനറൽ ക്യാമ്പ്
2. ശിശുരോഗ വിഭാഗം
3. അലർജി&ആസ്തമ
4. മസ്കുലോ സ്കെലിറ്റൽ വിഭാഗം
5. സത്രീ രോഗ വിഭാഗം
ഡോ.നീന രോഷ്‌നി ഫിഗരെദോ പ്രോഗ്രാം കൺവീനർ

ഡോ.സാജൻ ചെറിയാൻ

ജില്ലാമെഡിക്കൽ ഓഫീസർ (ഹോമിയോ)

പൂർണ്ണ അധിക ചുമതല




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments