മധ്യവയസ്‌ക്കന്‍ 24 അടി താഴ്ചയുള്ള കിണറ്റില്‍ വീണു.


 ഇളംദേശത്ത് മധ്യവയസ്‌ക്കന്‍ 24 അടി താഴ്ചയുള്ള കിണറ്റില്‍ വീണു. വ്യാഴാഴ്ച 11ഓടെ കുഴിക്കാട്ട്കുന്നേല്‍ ജോസ് ജോണ്‍ (56) ആണ് ചരക്കാട് കുന്നില്‍ ബാബുവിന്റെ 24 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. കിണറ്റിനരികില്‍ നില്‍ക്കുകയായിരുന്ന ജോസ് ഫിക്സ്സ് അസുഖം വന്ന് വീഴുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മുട്ടം അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിജു സുരേഷിന്റെ നേതൃത്വത്തില്‍ ഫയര്‍മാന്‍ ജെയിംസ്, ഷിന്റോ, അരവിന്ദ്, മനോജ് എം.വി, ഡ്രൈവര്‍മാരായ അജയകുമാര്‍, ഹോം ഗാര്‍ഡ് സതീഷ് കുമാര്‍ എം.എന്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments