കാഞ്ഞിരപ്പള്ളി രൂപത വൈദികനായ ഫാ. സെബാസ്റ്റ്യൻ പനച്ചിക്കൽ (61) നിര്യാതനായി.


കാഞ്ഞിരപ്പള്ളി രൂപത വൈദികനായ ഫാ. സെബാസ്റ്റ്യൻ പനച്ചിക്കൽ (61) നിര്യാതനായി. 

സംസ്കാരം വെള്ളിയാഴ്ച്ച ( മെയ് 23) ഉച്ചകഴിഞ്ഞ് 1.30 ന് കാഞ്ഞിരപ്പള്ളി രൂപതയിലെ  ആനിക്കാട് സെൻ്റ് മേരീസ് പള്ളിയിൽ. വെള്ളി, (മെയ് 23) രാവിലെ 9.00 മണി മുതൽ ആനിക്കാട് പള്ളി ഹാളിൽ പൊതുദർശനം.

താമരക്കുന്ന് പള്ളി അസിസ്റ്റന്റ് വികാരി , കണയങ്കവയൽ, ചേമ്പളം, ഉമ്മിക്കുപ്പ, നല്ലതണ്ണി, ആനവിലാസം, വാളാഡി, രാജഗിരി, തക്കല രൂപതയിലെ മുനിച്ചിറ, മാതാപുരം, നിദ്രവിള ഇടവകകളിൽ വികാരി, നല്ലതണ്ണി സെന്റ് മേരീസ് കമ്മ്യൂണിറ്റി കോളജിന്റെ ഡയറക്ടർ, തമ്പലക്കാട് എമ്മനുവേൽ -പെനുവേൽ ആശ്രമം, പ്രിസൺ മിനിസ്ട്രി തുടങ്ങിയ വിവിധ ശുശ്രൂഷകൾ നിർവ്വഹിച്ചിട്ടുണ്ട്. 2023 ഒക്ടോബർ മാസം മുതൽ ചികിത്സയ്ക്കായി അവധിയിൽ പ്രവേശിച്ചു. 

സഹോദരങ്ങൾ: ഫാ. മാത്യു പനച്ചിക്കൽ ( വികാരി, തച്ചപ്പുഴ സെൻ്റ് മേരീസ് പള്ളി), തങ്കച്ചൻ ( കപ്പാട്), ഗ്രേസി വള്ളവശ്ശേരിൽ ( പുല്ലാനിതകിടി ), സി. ബെറ്റ്സി SMS ( പുഞ്ചവയൽ), ജോയി ( പാലക്കാട് ), ജോസ് (പാലൂർക്കാവ്), മിനി ഇടത്തിനകം ( കണ്ണിമല), പരേതയായ ലീലാമ്മ കൊല്ലംപറമ്പിൽ ( കപ്പാട് )








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments