അടിസ്ഥാന സൗകര്യവികസനത്തിന് മുന്‍ഗണന നല്കണം: അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ.
അകലകുന്നം ഗ്രാമപ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് പഞ്ചായത്ത് സംവിധാനങ്ങള്‍ മുന്‍ഗണന നല്കണമെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. ഗതാഗതയോഗ്യമായ വഴികള്‍, കുടിവെള്ളം, തെരുവുവിളക്കുകള്‍ എന്നിവ എല്ലാ പ്രദേശങ്ങളിലും സമഗ്രമായി നടപ്പിലാക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കണം. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മുഖേന അനുവദിച്ച ഫണ്ട് ഉപയോഗിച്ച് അകലകുന്നം പഞ്ചായത്തില്‍ 20 മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അകലകുന്നം പഞ്ചായത്തിലെ പട്യാലിമറ്റം, നെല്ലിക്കുന്ന്, തച്ചിലങ്ങാട് വാര്‍ഡുകളിലായി അനുവദിച്ച 11 മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍ എം.എല്‍.എ. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. പാദുവ പള്ളി വികാരി ഫാ. തോമസ് ഓലായത്തില്‍, അല്‍ഫോന്‍സാഗിരി പള്ളി വികാരി ഫാ. ജോണ്‍ കൂറ്റാരപ്പള്ളില്‍,
മഞ്ഞക്കാവ് ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി വിശുദ്ധാനന്ദ മഹാരാജ്, മറ്റക്കര അയിരൂര്‍ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് രാമചന്ദ്രന്‍നായര്‍ കുന്നത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബെന്നി വടക്കേടം, മാത്യുക്കുട്ടി കൈമരപ്ലാക്കല്‍, ശ്രീലത ജയന്‍, സീമ പ്രകാശ്, എം.എസ്. വിജയന്‍, കുര്യാച്ചന്‍ കോടിക്കുളം, ബെന്നി കോട്ടേപ്പള്ളി, വര്‍ക്കി ആലയ്ക്കാമുറി, സാജു വെള്ളാപ്പാട്ട്, പ്രമോദ് നാരായണന്‍, മുരളീധരന്‍നായര്‍ മുരളീസദനം, ബേബി ചിറവയലില്‍, എം.എസ്. രാജു, ജോജി വേങ്ങത്താനം, യു.ഡി.ബിനു, സി.എം. ശശിധരന്‍ ബേബി കോടിക്കുളം, റ്റിസ് വയലുങ്കല്‍, സജി കടലുമാക്കല്‍, ചാര്‍ളി അയിഷാലയം, ജയ്‌സണ്‍ തോണക്കര, തങ്കച്ചന്‍ കടുപ്പില്‍, മാത്യു ജോസ് കരിപ്പാമറ്റം, ജോര്‍ജ് തോമസ് തിരുനിലം എന്നിവര്‍ പ്രസംഗിച്ചു.
0 Comments