മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം കിഴ പറയാർ ഉദ്ഘാടനം അനിശ്ചിതത്തിൽ...യു.ഡി.എഫ്
രാഷ്രീയത്തിൽ പുലർത്തേണ്ട അടിസ്ഥാന ധാർമ്മികതക്ക് നിരക്കാത്ത കാര്യങ്ങളാണ് പഞ്ചായത്ത് ഭരണാധികാരികൾ സ്വീകരിക്കുന്നതെന്ന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി .
മാണി സി. കാപ്പൻ എം.എൽ.എയുടെ .
ആസ്തിവികസന ഫണ്ടിൽ നിന്നും ഒന്നേകാൽ കോടി രൂപ ചെലവഴിച്ച് പണിപൂർത്തീകരിച്ച കിഴപറയാറിലുള്ള മീനച്ചിൽ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ പിതൃത്വമേറ്റെടുക്കാൻ ശ്രമിക്കുന്നത് ബാലിശമാണ്. 60 വർഷമായി റോഡില്ലാതെ കഷ്ടപ്പെട്ട പാറപ്പള്ളി കോളനി നിവാസികൾക്ക് തന്റെ സഹപാഠി യെ കണ്ട് സൗജന്യമായി സ്ഥലം നേടിയെടുത്ത് മാണി സി. കാപ്പനാണ്.
തുടർന്ന് ആ സ്ഥലത്തു കൂടി വഴി വെട്ടി 35 ലക്ഷം രൂപ ചെലവഴിച്ച് റോഡ് ടാർ ചെയ്തതും എം.എൽ.എയാണ്.. പൊന്നൊഴുകും തോടിന് കുറുകെ ചക്കുങ്കൽ പാലം ഒന്നേകാൽ കോടി രൂപ ഉപയോഗിച്ചുള്ള നിർമ്മാണം പുരോഗമിക്കുന്നു. ജില്ലയിൽ അനുവദിച്ച ഒരു കോടി 30 ലക്ഷം രൂപ മുതൽ മുടക്കുള്ള ഏക എയർ കണ്ടീഷൻഡ് ജിംനേഷ്യവും മീനച്ചിൽ പഞ്ചായത്തിലെ പൈകയിലാണ് പണിയുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിവിധ റോഡുകൾക്കും കുടിവെള്ള പദ്ധതികൾക്കുമായി 4 കോടി രൂപയും എം.എൽ.എ നൽകിയിട്ടുണ്ട്.
ഭരണസ്വാധീനമുപയോഗിച്ച് പട്ടണത്തിൽ നിയമങ്ങൾ പാലിക്കാതെ കെട്ടിടങ്ങൾ പണിത് സ്വന്തം പേരെഴുതി പ്രദർശിപ്പിക്കുന്നതിനു പകരം ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനാണ് മാണി സി. കാപ്പൻ പരിശ്രമിക്കുന്നത്.
എട്ടുകാലി മമ്മൂഞ്ഞിനെ തോല്പിക്കുന്ന തരത്തിൽ മാണി സി. കാപ്പന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പിതൃത്വമേറ്റെടുക്കാൻ കേരളാ കോൺഗ്രസ് (എം) നേതാക്കളുടെ ആക്രാന്തം പരിഹാസ്യമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.
0 Comments