കാൻസർ ബോധവൽക്കരണ പരിപാടികളുടെ സമാപനം നടത്തി
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി, മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികം എന്നിവയോട് അനുബന്ധിച്ച് നടപ്പാക്കുന്ന സാമൂഹിക പദ്ധതികളുടെ ഭാഗമായി വിവിധ പള്ളികളിൽ മാതൃവേദിയുമായി സഹകരിച്ച് നടത്തിയ സൗജന്യ കാൻസർ ബോധവൽക്കരണ ക്ലാസ്സുകളുടെയും സ്തനാർബുദ പരിശോധനയുടെയും സമാപനം നടത്തി. കുറിച്ചിത്താനം സെന്റ് തോമസ് ചർച്ചിൽ നടത്തിയ സമാപന സമ്മേളനം മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു.
പാലാ രൂപത മാതൃവേദി പ്രസിഡന്റ് ഷേർളി ചെറിയാൻ അധ്യക്ഷത വഹിച്ചു. കുറിച്ചിത്താനം പള്ളി വികാരി റവ.ഫാ.ഇഗ്നേഷ്യസ് നടുവിലേക്കൂറ്റ് അനുഗ്രഹപ്രഭാഷണം നടത്തി. പാലാ രൂപത മാതൃവേദി ഡയറക്ടർ റവ. ഫാ. ജോസഫ് നരിതൂക്കിൽ മുഖ്യപ്രഭാഷണം നടത്തി.
കുറവിലങ്ങാട് മേഖലാ ജോയിൻ്റ് ഡയറക്ടർ സിസ്റ്റർ ആൻസില, മാർ സ്ലീവാ മെഡിസിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസൺ, മാതൃവേദി കുറവിലങ്ങാട് മേഖല പ്രസിഡന്റ് ജോമി ഷൈജു, മാതൃവേദി ഗ്ലോബൽ സെക്രട്ടറി സിജി ലൂക്സൺ എന്നിവർ പ്രസംഗിച്ചു. എസ്. എം. വൈ. എമ്മിൻ്റെ നേതൃത്വത്തിൽ ഫ്ലാഷ് മൊബും അവതരിപ്പിച്ചു .
0 Comments