ചക്കയെ ചൊല്ലിയുള്ള പൂവരണി കൊലക്കേസ്സ്...
പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും
പൂവരണി കിഴവറപള്ളി വീട്ടില്‍ കുട്ടി എന്നു വിളിക്കുന്ന സ്കറിയാ ചാക്കോയെ 02-05-2018 തീയതി വാക്കത്തികൊണ്ട് വെട്ടികൊലപ്പെടുത്തിയ പ്രതി പൂവരണി പുറത്തേല്‍ വീട്ടില്‍ ജോസ് ഇന്ത്യന്‍ ശിക്ഷാ നിയമം 302-ാം വകുപ്പുപ്രകാരം കുറ്റക്കാരനാണെന്നു കണ്ട് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ടിയാന്‍ തടവു ശിക്ഷ അനുഭവിക്കണം.
പാലാ അഡീഷണല്‍ ഡിസ്ട്രിക്റ്റ് & സെഷന്‍സ് ജഡ്ജി കെ.പി.പ്രദീപ് ആണ് വിധി പ്രസ്താവിച്ചത്.
പ്രതി കയറില്‍ കെട്ടിയിറക്കിയ നല്ലയൊരു ചക്ക പ്രതിയോടുപറയാതെ സ്കറിയാ ചാക്കോ എടുത്തുകൊണ്ടുപോയതിലുള്ള വിരോധം നിമിത്തം കൈയ്യില്‍ കരുതിയിരുന്ന വാക്കത്തി കൊണ്ട് ചാക്കോയുടെ കഴുത്തിന്‍റെ ഇടതുഭാഗത്ത് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തി എന്നതായിരുന്നു പാലാ പോലീസ് ക്രൈം.1223/2018-ാം നമ്പരായി രജിസ്റ്റര്‍ ചെയ്ത കേസ്.
അന്നത്തെ പാലാ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന രാജന്‍ കെ. അരമനയാണ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തിനുവേണ്ടി അഡീഷണല്‍ ഗവണ്‍മെന്‍റ്പ്ലീഡര്‍ ആന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ജെയ്മോന്‍ ജോസ് പരിപ്പീറ്റത്തോട്ട് ഹാജരായി




0 Comments