ഗുരുതര കാൻസർ രോഗം ബാധിച്ച 64കാരിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൈപെക് ചികിത്സ
ഗുരുതര കാൻസർ രോഗം ബാധിച്ച 64 കാരിയായ സ്ത്രീ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ഹൈപെക് ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു.
വയർ വീർത്തു വന്നതിനെ തുടർന്നാണ് കോട്ടയം സ്വദേശിനിയായ സ്ത്രീ ആശുപത്രിയിൽ ചികിത്സതേടിയത്. തുടർന്നു നടത്തിയ വിശദമായ പരിശോധനയിൽ അണ്ഡാശയത്തിൽ മുഴ വളർന്ന് കാൻസർ ആണെന്നു കണ്ടെത്തി. വയറിന്റെ ഭിത്തിയിലേക്കും കാൻസർ പടർന്നു വ്യാപിച്ചിരുന്നു.
ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസണിന്റെയും, സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ.ജോഫിൻ.കെ.ജോണിയുടെയും നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെ മുഴ പൂർണ്ണമായും നീക്കം ചെയ്ത ശേഷമാണ് ആധുനിക ഹൈപെക് ചികിത്സയിലൂടെ രോഗം ഭേദപ്പെടുത്തിയത്.
വയറിനുള്ളിൽ ഇളം ചൂടിൽ കീമോതെറാപ്പി ചെയ്തു രോഗം സുഖപ്പെടുത്തുന്ന ചികിത്സയാണ് ഹൈപെക് ( ഹൈപ്പർ തെറാമിക് ഇൻട്രാപെരിറ്റോണിയൽ കീമോതെറാപ്പി). പാർശ്വഫലങ്ങൾ ഇല്ല എന്നതും ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ കീമോതെറാപ്പിക്ക് വിധേയമാകുന്നത് കുറയ്ക്കുന്നു എന്നതും ഹൈപെക് ചികിത്സയുടെ പ്രത്യേകതയാണ്.
അണ്ഡാശയ കാൻസറിനു പുറമെ വൻകുടലിലെ കാൻസർ, ആമാശയ കാൻസർ തുടങ്ങിയ രോഗങ്ങൾക്കും ഹൈപെക് ചികിത്സ ഉപയോഗിച്ചു വരുന്നു.
ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ.സോൻസ് പോൾ,അസോസിയേറ്റ് കൺസൾട്ടന്റ് ഡോ.രവിശങ്കർ ടി.ആർ, അനസ്തേഷ്യോളജി വിഭാഗം മേധാവി ഡോ.ലിബി.ജെ.പാപ്പച്ചൻ, ഡോ.ജെയിംസ് സിറിയക് എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി. സുഖം പ്രാപിച്ച സ്ത്രീ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
0 Comments