നബാർഡിൻറെ പിന്തുണയോടെ ഭൂമിക പ്രമോട്ട് ചെയ്യുന്ന തലനാട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം 8-ന് രാവിലെ 10.15 ന് എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും.


നബാർഡിൻറെ പിന്തുണയോടെ ഭൂമിക പ്രമോട്ട് ചെയ്യുന്ന തലനാട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം എട്ടിന് രാവിലെ 10.15 ന് എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. 

തീക്കോയി പോസ്റ്റ് ഓഫീസിന് സമീപം കമ്പനി ഔട്ട്ലെറ്റ് ഉൾപ്പെടുന്ന ഓഫീസിനോട് ചേർന്നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. കമ്പനി ചെയർപേഴ്സൺ നിഷ ടെന്നീസ് അധ്യക്ഷത വഹിക്കും മാനേജിംഗ് ഡയറക്ടർ ബാബു പി. എസ്. ആമുഖപ്രസംഗം നടത്തും. ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ഫെർണാണ്ടസ് നിർവഹിക്കുംഷെയർ സർട്ടിഫിക്കറ്റുകളുടെ കൈമാറ്റം ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, തീക്കോയി പഞ്ചായത്ത് പ്രസിഡൻ്റ് കെ. സി. ജെയിംസ് തലനാട് പഞ്ചായത്ത് പ്രസിഡൻ്റ് രജനി സുധാകരൻ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻ്റ്  ഗീത നോബിൾ, തലപ്പലം പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് ജോസഫ്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു, തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് സ്കറിയാച്ചൻ പൊട്ടനാനിയിൽ,


 മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റ് ചാർളി ഐസക്, മേലുകാവ് പഞ്ചായത്ത് പ്രസിഡൻ്റ്  ജോസുകുട്ടി ജോസഫ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുര്യൻ നെല്ലുവേലിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന ഗോപാലൻ എന്നിവർ നിർവഹിക്കും. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അശ്വതി വിജയൻ, ഭൂമിക സെക്രട്ടറി എബി ഇമ്മാനുവൽ, കമ്പനി ഡയറക്ടർ എബ്രഹാം കെ.വി. എന്നിവർ പ്രസംഗിക്കും. ഭൂമിക പ്രസിഡൻ്റ് കെ. ഇ. ക്ലമൻ്റ്, കമ്പനി ഡയറക്ടർമാരായ സിബി ജോസഫ്, അഡ്വ. പി. എസ്. സുനിൽ, ബാബു കെ. എം , സോളി ഷാജി ജോസ് ആൻഡ്രൂസ് റോബിൻ ജോസഫ്, സി.ഇ. ഒ. അനന്തു പ്രസാദ്, ജോസഫ് ഡൊമിനിക്,  എന്നിവർ നേതൃത്വം നൽകും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments