നാലു ദിവസമായി കാണാതായ ആളുടെ മൃതദേഹം വീടിനു സമീപത്തെ വിറകുപുരയിൽ

 

പേരാമ്പ്ര നൊച്ചാട് നാലു ദിവസമായി കാണാതായ ആളുടെ മൃതദേഹം വീടിനു സമീപത്തെ വിറകുപുരയിൽ ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. കൂടത്തിങ്കല്‍ മീത്തല്‍ രാജീവന്റെ മൃതദേഹമാണ് മുളിയങ്ങലില്‍ വീടിനു സമീപത്തെ ഷെഡില്‍ കണ്ടെത്തിയത്. നാലുദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കവെയാണ്‌ വീടിനു സമീപത്തെ വിറകിടുന്ന ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments