ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായോപകരണങ്ങൾ വിതരണം ചെയ്തു.
ഭിന്നശേഷി സൗഹൃദ പഞ്ചായത്തായ എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ പ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കുവാൻ ആവശ്യമായ സഹാ യോ പകരണങ്ങൾ നല്കി. ഗ്രാമ പഞ്ചായത്തങ്കണത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോൾ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് വിതരണോദ്ഘാടനം നിർവ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ഷേർളി അന്ത്യാങ്കളം,പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമ നങ്ങാട്ട്,സിനി ജോയ് , സെൽവി വിൽസൺ, സിനിമോൾ കാക്കശ്ശേരിൽ, നിർമ്മല ചന്ദ്രൻ ,യമുന പ്രസാദ് . പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, ജീവനക്കാരായ അനീഷ് യു /മോഹനൻ എ.ആർ..,ഐ.സി. ഡി. എസ്. സൂപ്പർവൈസർ ചിന്തു .റ്റി. കുട്ടപ്പൻ , കുടുംബശ്രീ ചെയർ പേഴ്സൺ പി.എസ്. ഷെഹ്ന എന്നിവർ സംസാരിച്ചു
0 Comments