അധ്യാപകർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ ശിൽപ്പശാല നടത്തി


 മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ രൂപത കോർപറേറ്റ് എജ്യൂക്കേഷനൽ ഏജൻസിയുമായി സഹകരിച്ച് അധ്യാപകർക്കായി കുട്ടികളുടെ വളർച്ചയിലും പെരുമാറ്റത്തിലും കാണപ്പെടുന്ന പ്രശ്നങ്ങളും പരിഹാരമാർ​ഗങ്ങളും എന്ന വിഷയത്തിൽ ഏകദിന ശിൽപ്പശാല നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു.


 കുട്ടികളുടെ ആരോ​ഗ്യസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോർപറേറ്റ് എജ്യൂക്കേഷനൽ ഏജൻസിയുമായി സഹകരിച്ചു കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോർപറേറ്റ് സെക്രട്ടറി റവ.ഫാ.ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിച്ചു.


വിവിധ വിഷയങ്ങളിൽ പീടിയാട്രിക്സ് വിഭാ​ഗം കൺസൾട്ടന്റ് ഡോ.അനിറ്റ ആൻ സൈമൺ,  ചൈൽഡ് ഡവലപ്മെന്റ് സെന്റർ സീനിയർ കൺസൾട്ടന്റ് ഡോ.തോമസ് ഏബ്രഹാം, റെമഡിയൽ തെറാപ്പിസ്റ്റ് ലയമോൾ മാത്യു, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിനി എൽസ ജോസഫ് എന്നിവർ പ്രസം​ഗിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments